പ്രണവ് തെക്കേടത്ത്
മധ്യനിരയില്‍ പേസ് എന്നോ സ്പിന്‍ എന്നോ വേര്‍തിരിവില്ലാതെ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്താന്‍ കഴിവുള്ള രണ്ട് പേര്‍. accumulator എന്നതിലുപരി കളിക്കുന്ന കുറച്ചു ബോളുകളില്‍ ഒരു മാച്ചിന്റെ റിസള്‍ട്ട് വരെ ചെറിയ നിമിഷം കൊണ്ട് മാറ്റി മറിക്കാന്‍ സാധിക്കുന്ന ഇമ്പാക്ട് പ്ലെയേഴ്സ്.
ടി20 ഫോര്‍മാറ്റില്‍ ഇപ്പോഴും നമ്മള്‍ പിന്തുടരുന്നത് കാലഹരണപ്പെട്ട സ്ട്രാറ്റജിയാണ്. നമ്മള്‍ പിന്തുടരുന്നത് പേരിനൊപ്പമുള്ള റൺസുകള്‍ മാത്രമാണ്. അവിടെ സ്‌ട്രൈക്ക് റേറ്റിന്റെ വാല്യൂ ഒന്നും ശ്രദ്ധിക്കുന്നു പോലുമില്ല.
തുടര്‍ച്ചയായുള്ള 5 മത്സരങ്ങളില്‍ അവസരം കൊടുക്കൂ ഒന്നും സാധിക്കുന്നില്ലെങ്കില്‍ ഒഴിവാക്കൂ. ഇമ്പാക്ട് പ്ലെയേഴ്സിനെ ബാക്ക് ചെയ്ത് മുന്നേറിയത് കൊണ്ടാണ് ഇംഗ്ലണ്ട് ടീം വൈറ്റ് ബോളിലെ അപകടകാരികളുടെ സംഘമായി മാറിയത്..
കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7