പത്ത് നൂറ്റാണ്ട് കഴിഞ്ഞാലും തകർക്കപെടാൻ സാധ്യത ഇല്ലാത്ത കിടിലൻ റെക്കോഡുകൾ, എത്തിപ്പിടിക്കാൻ സാധിക്കാത്ത ചെറിയ ടോട്ടൽ മുതൽ ദിവസത്തിലെ ഏറ്റവും കൂടുതൽ റൺ വരെ; നേട്ടങ്ങൾ നോക്കാം

ടെസ്റ്റ് ക്രിക്കറ്റിന്റെ നൂറ്റാണ്ടുകൾ ആയിട്ടുള്ള ചരിത്രമെടുത്താൽ , നിരവധി റെക്കോഡുകൾ സൃഷ്ടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തിട്ടുണ്ട് , സമീപകാലത്ത്, പണ്ട് അസാധ്യമെന്ന് തോന്നിയ ചില റെക്കോർഡുകൾ തിരുത്തികുറിച്ചിട്ടുമുണ്ട് . എന്നിരുന്നാലും, ചരിത്രത്തിൽ ചില റെക്കോർഡുകൾ എങ്കിലും തകർക്കപെടാൻ സാധ്യത കുറവാണ് എന്ന് തോന്നുന്നു ,അതിൽ ചിലതൊക്കെ നമുക്ക് അറിയാം,ബ്രാഡ്മാന്റെ ആവറേജും സച്ചിന്റെ റൺസും ഒകെ. ചരിത്രപ്രാധാന്യം ഉള്ളതും എന്നാൽ അങ്ങനെ ഒന്നും പറഞ്ഞ് കേൾക്കാത്തതുമായ റെക്കോർഡുകൾ നമുക്ക് നോക്കാം

1 ) ഒരു ഇന്നിംഗ്‌സിലെ ഏറ്റവും ഉയർന്ന റൺസ് ശതമാനം

ടീമിന്റെ ടോട്ടലിലേക്ക് ഉള്ള ഒരു താരത്തിന്റെ സംഭാവന ശതമാന കണക്കിൽ നോക്കിയാൽ 67 .34 % .ഓസ്‌ട്രേലിയയുടെ ചാൾസ് ബാനർമാൻ ഇംഗ്ലണ്ടിന് എതിരെ കളിച്ചപ്പോൾ നേടിയ റെക്കോർഡ് ആണിത്.ടീമിന്റെ മൊത്തം ടോട്ടൽ 240 / 7 താരത്തിന്റെ സംഭാവന 165 റൺസ്.ഇതിനിടയിൽ റിട്ടയേർഡ് ഹർട് ആയ താരം മടങ്ങിവന്നില്ല എങ്കിലും ഇത് തകര്കാക്കപ്പെടാത്ത റെക്കോഡ് ആയി തുടരുന്നു

2 )ചെറിയ ടോട്ടൽ പക്ഷെ എത്തിപ്പിടിക്കാൻ പറ്റിയില്ല

നാലാം ഇന്നിങ്സിൽ ജയിക്കാൻ 85 റൺസ്,പക്ഷെ ജയിക്കാൻ സാധിച്ചില്ല.ഓസ്ട്രേലിയ ഉയർത്തിയ ലക്‌ഷ്യം 1882 ൽ എത്തിപ്പിടിക്കാൻ ബുദ്ധിമുട്ടിയത് ഇംഗ്ലണ്ട് ആയിരുന്നു.ചെറിയ ലക്‌ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് വിക്കറ്റുകൾ വലിച്ചെറിഞ് 77 ന് പുറത്താവുകയിരുന്നു.വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 99 മറികടക്കാൻ സാധികാത്ത സിംബാവെയും ഇന്ത്യ ഉയർത്തിയ 107 എത്തിപ്പിടിക്കാൻ സാധികാത്ത ഓസ്‌ട്രേലിയയുമാണ് ഈ ലിസ്റ്റിൽ യഥാക്രമം രണ്ടാമതും മൂന്നാമതും .അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ,മറികടക്കാൻ ബുദ്ധിമുട്ടുള്ള റെക്കോർഡ് ആയിരിക്കും ഇത്

3) ഒരേ ടെസ്റ്റ് രണ്ട് ഹാട്രിക്ക്

രാജ്യാന്തര ക്രിക്കറ്റിൽ രണ്ട് ഇന്നിങ്‌സിലുമായി ഹാട്രിക്ക് നേടിയ ബൗളർ ആയിരുന്നു ഓസ്‌ട്രേലിയയുടെ ജിമ്മി മാത്യൂസ്. സൗത്ത് ആഫ്രിക്കക്ക് എതിരെ ആയിരുന്നു ഈ അപൂർവ റെക്കോർഡ് പിറന്നത്

4) ഒരു ദിവസം 300 റൺസ്

1930 ൽ ആയിരുന്നു ഈ അപൂർവനേട്ടം . തന്റെ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം ഇംഗ്ലണ്ട് ബൗളറുമാരെ കടന്നാക്രമിച്ച് ലീഡ്സ് ടെസ്റ്റിൽ ആദ്യ ദിനം നേടിയത് 300 റൺസാണ് .ഒരുപാട് താരങ്ങൾ 300 റൺസ് നേടിയിട്ടുണ്ടെങ്കിലും ഒരു ദിവസം കൊണ്ട് നേടുന്ന ഒരേ ഒരു താരം ബ്രാഡ്മാനാണ്

5) വലിയ വിജയം

1938 ൽ ഓവലിൽ നടന്ന ഇംഗ്ലണ്ട് ഓസ്ട്രേലിയ ടെസ്റ്റ് മത്സരം,ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിനായി , ബാറ്റസ്മാൻമാർ വെടിക്കെട്ട് നടത്തിയപ്പോൾ ടീം സ്കോർ 903 / 7 .പേരുകേട്ട ഓസ്‌ട്രേലിയൻ നിര ആദ്യ ഇന്നിങ്സിൽ 201 റൺസിന്‌ പുറത്ത്,രണ്ടാം ഇന്നിങ്സിൽ ആകട്ടെ നേടാൻ സാധിച്ചത് 123 റൺസ് മാത്രം,ഇംഗ്ലണ്ട് ജയം ഇന്നിങ്സിനും 578 റൺസിനും.

6)ഒരു ഇന്നിങ്സിലെ ഏറ്റവും വലിയ ടീം ടോട്ടൽ

1997ൽ കൊളംബോയിൽ ഇന്ത്യയ്‌ക്കെതിരെ 952 റൺസ് നേടിയപ്പോൾ അത് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറെന്ന റെക്കോർഡായി. സച്ചിൻ ടെണ്ടുൽക്കർ, മുഹമ്മദ് അസ്ഹറുദ്ദീൻ, നവജ്യോത് സിംഗ് സിദ്ദു എന്നിവരുടെ സെഞ്ചുറികൾക്ക് ശേഷം ഇന്ത്യ നേടിയ 537 എന്ന കൂറ്റൻ സ്കോർ നേടിയ ഇന്ത്യ വിജയം മണത്തതാണ്. എന്നാൽ ഇന്ത്യയുടെ ഇരട്ടി നാണയത്തിൽ ലങ്ക തിരിച്ചടി തുടങ്ങിയപ്പോൾ പിന്നെ കൊളോമ്പോയിൽ പിറന്നത് റൺസ് മഴ. ശ്രീലങ്ക, സനത് ജയസൂര്യയുടെ 340, റോഷൻ മഹാനാമയുടെ 225 എന്നിവരുടെ നേതൃത്വത്തിൽ, എന്നിവരുടെ മികവിലാണ് ടീം സ്കോർ 952 ൽ എത്തിയത്.

കൂറ്റൻ സ്കോർ പിറന്ന മത്സരം ആരും ആരും ജയിക്കാതെ സമനിലയിൽ പിരിഞ്ഞു. ഇരുടീമുകൾക്കും ഒരു ഇന്നിങ്‌സ് മാത്രമേ കളിക്കാൻ സാധിച്ചൊള്ളു.

7 )ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ

1956-ൽ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ഓസ്ട്രേലിയ- ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം, ജിം വി ഒറ്റക്ക് ഓസ്‌ട്രേലിയെ തോൽപ്പിച്ചു എന്നുപറയുന്നത് ആകും കൂടുതൽ ശരി. ഇംഗ്ലണ്ട് അവരുടെ ആദ്യ ഇന്നിംഗ്‌സിൽ 459 റൺസ് നേടിയപ്പോൾ, ജിം ലേക്കർ ഒമ്പത് വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയയെ 84 റൺസിന് പുറത്താക്കി. രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയയും ജിമും ഒരുപടി കൂടി മെച്ചപ്പെട്ടു.

രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയ നേടിയത് 202 റൺസ് ജിം നേടിയത് 10 വിക്കറ്റ്. ഇന്നിങ്സിനും 170 റൺസിനും ഓസ്‌ട്രേലിയ മത്സരം ജയിച്ചപ്പോൾ താരമായത് ജിം തന്നെ . യോർക്ക്ഷയർ സ്പിന്നറുടെ 68-27-90-19 കണക്കുകൾ ഒരു ബൗളർക്കും സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. ഇന്ന് ഒന്നിലേറെ പ്രതിഭയുള്ള സ്പിന്നറുമാർ ഒരു ടീമിൽ ഉള്ളതിനാൽ ഈ റെക്കോർഡ് മറികടക്കുക അസാധ്യം ആയിരിക്കും.

8) ഏറ്റവും കൂടുതൽ ക്യാച്ചുകൾ

മുൻ ദക്ഷിണാഫ്രിക്കൻ കീപ്പർ-ബാറ്റ്‌സ്മാൻ മാർക്ക് ബൗച്ചർ, വർഷങ്ങളോളം ലോക ക്രിക്കറ്റിനെ ഭരിച്ച പ്രോട്ടീസ് ടീമിന്റെ പ്രധാന താരമായിരുന്നു . ഐസിസി ട്രോഫി ലഭിച്ചിട്ടില്ല എന്നതൊഴിച്ചാൽ ആരും ഭയക്കുന്ന ടീം തന്നെ ആയിരുന്നു സൗത്ത് ആഫ്രിക്ക. കീപ്പർ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും താരം വലിയ സംഭാവനകൾ തന്നെയാണ് നൽകിയത്.

കുറച്ച് വർഷങ്ങൾക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച 44-കാരൻ 147 ടെസ്റ്റുകളിൽ നിന്ന് 555 പുറത്താകലുകൾ നടത്തി. ഇതിൽ 532 ക്യാച്ചുകളും 22 സ്റ്റമ്പിങ്ങുകളും ഉണ്ടായിരുന്നു. 416 പുറത്താക്കലുകളുമായി വിരമിച്ച ഓസ്‌ട്രേലിയൻ ഗ്ലോവ്‌മാൻ ആദം ഗിൽക്രിസ്റ്റാണ് അടുത്ത സ്ഥാനത്ത്. ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം വളരെ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ ഈ റെക്കോർഡ് മറികടക്കുക ബുദ്ധിമുട്ടായിരിക്കും.

9) ഏറ്റവും കൂടുതൽ വിജയത്തിൽ ഭാഗമായ താരം

മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് കരുത്തരായ ഓസ്‌ട്രേലിയൻ ടീമിന്റെ പടനായകൻ ആയിരുന്നു. പ്രതിഭകളാൽ സമ്പന്നമായ ഓസ്‌ട്രേലിയൻ ടീം നേടാത്ത റെക്കോർഡുകൾ ഏതാണെന്ന് ചോദിക്കുന്നതാകും കൂടുതൽ എളുപ്പം.

പ്രതാപകാലത്തെ ഓസ്‌ട്രേലിയൻ ടീമിന്റെ ആധിപത്യം മറ്റൊരു ടീമിനും അവകാശപെടാൻ സാധിച്ചിട്ടില്ല . 2011 സെപ്റ്റംബറിലാണ് 100 ​​ടെസ്റ്റ് വിജയങ്ങളുടെ ഭാഗമായ ആദ്യ കളിക്കാരനായി റിക്കി പോണ്ടിംഗ് മാറിയത്. മൊത്തത്തിൽ, 108 ടെസ്റ്റ് വിജയങ്ങൾ നേടിയിട്ടുണ്ട്. മറ്റൊരു ക്രിക്കറ്ററും ഇതുവരെ 100-ൽ കൂടുതൽ നേട്ടങ്ങൾ നേടിയിട്ടില്ല.

10)ഡോൺ ബ്രാഡ്മാന്റെ ടെസ്റ്റ് ബാറ്റിംഗ് ശരാശരി 99.94

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായിരുന്ന ഡൊണാൾഡ് ബ്രാഡ്മാൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൺ സ്കോറർമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കരിയറിലെ ബാറ്റിംഗ് ശരാശരി (99.94) ടെസ്റ്റ് (അന്താരാഷ്ട്ര) ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതായി ഇന്നും തുടരുന്നു. 20 വര്‍ഷം നിണ്ട ക്രിക്കറ്റ് കരിയറില്‍ 52 ടെസ്റ്റുകളില്‍ നിന്ന് 29 സെഞ്ചുറികളോടെ 6996 റണ്‍സ് ആണ് ബ്രാഡ്‌മാന്‍ നേടിയത്. 1928ല്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ബ്രാഡ്‌മാന്‍ കരിയറില്‍ 12 ഇരട്ട സെഞ്ചുറികളും സ്വന്തമാക്കി. 99.94 എന്ന ബ്രാഡ്‌മാന്റെ ബാറ്റിംഗ് ശരാശരി ഇന്നും ക്രിക്കറ്റ് ലോകത്തിന് അത്ഭുതമാണ്. താരം ക്രിക്കറ്റിന് നൽകിയ സംഭവനകൾക്കാണ് സർ പദവി ലഭിച്ചത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍