IND vs AFG: മൊഹാലിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം, ഭയം തുറന്നുപറഞ്ഞ് രവി ബിഷ്ണോയ്

അഫ്ഗാനിസ്ഥാന്‍ ടീമിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് മൊഹാലിയില്‍ ഇറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30 മുതലാണ് മത്സരം. ആദ്യ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ മൊഹാലിയില്‍ ബുധനാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് തണുപ്പ് അനുഭവിക്കേണ്ടിവന്നു. രാഹുല്‍ ദ്രാവിഡ് ഒന്നിലധികം വസ്ത്രങ്ങള്‍ ധരിച്ചിച്ചാണ് തണുപ്പിനെ പ്രതിരോധിച്ചത്.

മൂടല്‍മഞ്ഞുള്ള സാഹചര്യത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം നടത്തിയത്. ഈ സാഹചര്യത്തില്‍ മൊഹാലിയില്‍ അഫ്ഗാനിസ്ഥാനെതിരെ ബോള്‍ ചെയ്യുന്നതിനേക്കാള്‍ ഫീല്‍ഡിംഗിനെയാണ് തനിക്ക് പേടിയെന്ന് യുവതാരം രവി ബിഷ്ണോയ് പറഞ്ഞു.

പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ കളിച്ച പരിചയമുള്ള മുന്‍ പഞ്ചാബ് കിംഗ്‌സ് സ്പിന്നര്‍ ഫ്‌ലഡ്‌ലൈറ്റുകളുടെ ഉയരം കാരണം പന്ത് കണ്ടെത്തുന്നതിലെ പ്രശ്‌നത്തെക്കുറിച്ചും സംസാരിച്ചു.

തണുപ്പില്‍ ബാറ്റര്‍മാര്‍ക്കെതിരെ ബോള്‍ ചെയ്യുന്നതിനേക്കാള്‍ ഫീല്‍ഡിംഗ് ചെയ്യുന്നതിനെ ഞാന്‍ ഭയപ്പെടുന്നു. ഫ്‌ലഡ്ലൈറ്റുകളുടെ അളവ് കുറവായതിനാല്‍ മൊഹാലിയില്‍ ഫീല്‍ഡ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ഗെയിമിന് മുമ്പ് നിങ്ങള്‍ സാഹചര്യത്തിന് തയ്യാറെടുക്കണം- രവി ബിഷ്ണോയ് പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്