'ഇന്ത്യയുടേത് നാണംകെട്ട ജയം, നടന്നത് ചതി'; വിമര്‍ശിച്ച് ആകാശ് ചോപ്ര

മൂന്നാം ടി20യിലെ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടേത് നാണംകെട്ട ജയമെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. രണ്ട് സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ രോഹിത് ശര്‍മ രണ്ട് സൂപ്പര്‍ ഓവറിലും ബാറ്റ് ചെയ്തതാണ് ചോപ്രയെ ചൊടിപ്പിച്ചത്. ഇത് നിയമവിരുദ്ധമാണെന്നും ഇന്ത്യ ഇത്തരമൊരു ചതി ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ചോപ്ര പറഞ്ഞു.

ആദ്യ സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ റിട്ടേര്‍ഡ് ഔട്ടായിരുന്നു. റിട്ടേര്‍ഡ് ഹര്‍ട്ട് പരിക്കേല്‍ക്കുമ്പോഴോ അമ്പയര്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കാതെ പുറത്താക്കുന്ന സാഹചര്യം ഉണ്ടാകുമ്പോഴോ ആണ്. എന്നാല്‍ റിട്ടേര്‍ഡ് ഔട്ട് എന്ന് വെച്ചാല്‍ നിങ്ങളുടെ ഇന്നിങ്സ് അവസാനിച്ചുവെന്നാണ്. പിന്നീട് ബാറ്റുചെയ്യാനാവില്ല.

ബാറ്റു ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ റിട്ടേര്‍ഡ് ഔട്ട് താരങ്ങള്‍ നടത്തുന്നത്. എന്നാല്‍ അതിന് ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ റിങ്കു സിംഗിനൊപ്പം ബാറ്റ് ചെയ്യാന്‍ വന്നത് ശരിയായ രീതിയാണെന്ന് കരുതുന്നില്ല. നിയമ പ്രകാരം നോക്കുമ്പോള്‍ രോഹിത്തിന് ബാറ്റ് ചെയ്യാനാവില്ല- ആകാശ് ചോപ്ര പറഞ്ഞു.

13, 11 എന്നിങ്ങനെ റണ്‍സുമായി രണ്ട് സൂപ്പര്‍ ഓവറിലും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് രോഹിത് ശര്‍മയാണ്. രോഹിത് ശര്‍മയുടെ റിട്ടേര്‍ഡ് ഔട്ടിന് ശേഷമുള്ള മടങ്ങിവരവിനെ അഫ്ഗാന്‍ താരങ്ങള്‍ ചോദ്യം ചെയ്തെങ്കിലും രോഹിത്തിന് അനുകൂലമായാണ് അമ്പയര്‍ തീരുമാനമെടുത്തത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി