IND vs AFG: വേണ്ടത് വെറും ആറ് റണ്‍സ്, കോഹ്‌ലിയെ കാത്ത് മറ്റൊരു ചരിത്ര നേട്ടം

അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യ്ക്ക് ഇന്ത്യ ഇന്നിറങ്ങും. ബുധനാഴ്ച ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഒന്നും രണ്ടും ടി20യില്‍ 6 വിക്കറ്റിന് ജയിച്ച ഇന്ത്യ ഒരു മത്സരം കൂടി ബാക്കി നില്‍ക്കെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.

മൂന്നാം ടി20യിലൂടെ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി വമ്പന്‍ റെക്കോഡ് കുറിക്കാനൊരുങ്ങുകയാണ്. ആറ് റണ്‍സ് കൂടി നേടിയാല്‍ ടി20 ക്രിക്കറ്റില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോഡിലേക്കെത്താന്‍ കോഹ്‌ലിക്കാവും. 35കാരനായ കോഹ്‌ലിയുടെ പേരില്‍ നിലവില്‍ 11994 റണ്‍സാണുള്ളത്.

ഈ ലിസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് 463 ടി20 മത്സരങ്ങളില്‍ നിന്ന് 14562 റണ്‍സുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ശുഐബ് മാലിക്ക് (525 മത്സരങ്ങളില്‍ നിന്ന് 12993 റണ്‍സ്) കീറോണ്‍ പൊള്ളാഡ് (639 മത്സരങ്ങളില്‍ നിന്ന് 12430 റണ്‍സ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഇന്ത്യ ഇതിനകം പരമ്പര നേടിയതിനാല്‍, ആദ്യ രണ്ട് മത്സരങ്ങളില്‍ ബെഞ്ചിലായ മറ്റ് കളിക്കാര്‍ക്ക് ഈ ഏറ്റുമുട്ടലില്‍ അവസരം ലഭിച്ചേക്കാം. മൂന്നാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ് അടക്കമുള്ളവര്‍ക്ക് അവസരം ലഭിച്ചേക്കും.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി