ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പര കളിക്കും. മൂന്ന് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇരുരാജ്യങ്ങളും കളിക്കുന്നത്. ജനുവരി 11 ന് മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തോടെ പരമ്പര ആരംഭിക്കും. ജനുവരി 14, 17 തീയതികളിലായാണ് രണ്ടും മൂന്നും ടി20 മത്സരങ്ങള്‍.
ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ഒരു ടി20 മത്സരത്തിലും അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ല. മുമ്പ് ഇരുടീമുകളും തമ്മിലുള്ള 4 ടി20 ഐ മത്സരങ്ങളിലും ഇന്ത്യ അഫ്ഗാനെ തകര്‍ത്തു. അതിനാല്‍, വരാനിരിക്കുന്ന ടി20 ഐ പരമ്പരയില്‍ ഇന്ത്യയ്ക്കെതിരായ തങ്ങളുടെ ആദ്യ വിജയത്തിനായി അഫ്ഗാനിസ്ഥാന്‍ പൊരുതും.
മറുവശത്ത്, തങ്ങളുടെ വിജയ റെക്കോര്‍ഡ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരായ മുന്‍ പരമ്പരകളില്‍ ചെയ്തതുപോലെ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഒരു യുവ ടീമിനെ ഇറക്കിയേക്കും. അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ പ്രവചന ടി20 ടീം ചുവടെ.
അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡ്
ഓപ്പണര്‍മാര്‍- യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍
മധ്യനിര ബാറ്റേഴ്‌സ്- സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, റിങ്കു സിംഗ്
വിക്കറ്റ് കീപ്പര്‍മാര്‍- ജിതേഷ് ശര്‍മ്മ, സഞ്ജു സാംസണ്‍
ഓള്‍ റൗണ്ടര്‍മാര്‍- വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍
സ്പിന്നര്‍മാര്‍- രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്
Read more
പേസര്‍മാര്‍- അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍