IND VS AUS: ആദ്യ വേദി പൊട്ടിച്ച് ഓസ്‌ട്രേലിയൻ നായകൻ, രോഹിത്തിനും ഗംഭീറിനും വെല്ലുവിളി; ഇത് ഇന്ത്യക്ക് പണി തന്നെ

വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യയെക്കാൾ ഓസ്‌ട്രേലിയക്ക് മുൻതൂക്കം തങ്ങൾക്ക് ഉണ്ടെന്ന് ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് . ന്യൂസിലൻഡിനെതിരെ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 0-2 ന് പിന്നിലാണ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ കടക്കാനുള്ള ഇന്ത്യയുടെ സാധ്യതകളെ ഈ പരമ്പര തോൽവി സാരമായി തന്നെ ബാധിച്ചു. ഇന്ത്യ തന്നെയാണ് ഇപ്പോഴും പോയിന്റ് പട്ടികയിൽ മുന്നിൽ എങ്കിലും ഇനി ഒരു തോൽവി കൂടി ഇന്ത്യ താങ്ങില്ല എന്ന് ഉറപ്പാണ്.

ഓസ്‌ട്രേലിയയിൽ നടക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് നവംബർ 1 മുതൽ കിവീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് ഇന്ത്യ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ കളിക്കും. 31 കാരനായ കമ്മിൻസ് ഇന്ത്യയെ നിശബ്ദമാക്കാൻ തങ്ങൾക്ക് പറ്റുമെന്ന് പറഞ്ഞിരിക്കുകയാണ് .

“ഞാൻ അങ്ങനെ പ്രതീക്ഷിക്കുന്നു. അവർക്കെതിരെ കളിക്കുന്നത് മോശമായ കാര്യമല്ല. സമീപകാല ഫലങ്ങൾ കാരണം അവർ സമ്മർദത്തിലാണ്, എന്നാൽ അവർ മുമ്പ് സമാനമായ സാഹചര്യങ്ങളിൽ നിന്നിട്ടുണ്ട്, എന്നാൽ അതിൽ നിന്ന് അവർ തിരിച്ചുവന്നിട്ടുണ്ട്. അവരെ നിശബ്ദരാക്കുക എന്നതാണ് ഞങ്ങളുടെ ജോലി,” കമ്മിൻസ് പറഞ്ഞു.

“എനിക്ക് അവരെ ഞങ്ങളുടെ മണ്ണിൽ തകർക്കണം. ഒട്ടുമിക്ക ഓസ്‌ട്രേലിയൻ കളിക്കാരും അത്തരത്തിലുള്ള ഒരു ഫലം ആഗ്രഹിക്കുന്നു. ഹോം ഗ്രൗണ്ടിൽ കളിക്കുമ്പോൾ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.” കമ്മിൻസ് പറഞ്ഞു.

ഓസ്‌ട്രേലിയയിൽ 2-1 എന്ന തുടർച്ചയായി രണ്ട് ടെസ്റ്റ് പരമ്പരകൾ ഇന്ത്യ സ്വന്തമാക്കി. എന്നിരുന്നാലും, ഇത്തവണ ഓസ്‌ട്രേലിയയുടെ വിജയത്തിൽ കമ്മിൻസ് ആത്മവിശ്വാസത്തിലാണ്.

“കഴിഞ്ഞ രണ്ട് പരമ്പരകളും ഞങ്ങൾ തോറ്റു, അതിനാൽ ഇത് ഞങ്ങൾക്ക് വലിയ ഒന്നായിരിക്കും. ഞങ്ങളുടെ കളിക്കാർ മികച്ച ഫോമിലാണ്. ഞങ്ങൾ മികച്ച പ്രകടനം നടത്താതിരിക്കാനുള്ള കാരണമൊന്നും ഞാൻ കാണുന്നില്ല.” നായകൻ ആത്മവിശ്വാസത്തിൽ പറഞ്ഞു.

നവംബർ 22ന് പെർത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.

Latest Stories

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി