IND VS AUS: അവന് ഇപ്പോൾ തടി കൂടി വരുന്നു, ഫിറ്റ്നസ് കാര്യത്തിൽ ആശങ്കയുണ്ട്, ഓസ്‌ട്രേലിയിൽ വെള്ളം കുടിക്കാൻ സാധ്യത: അജയ് ജഡേജ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി (ബിജിടി 2024-25) പരമ്പരയ്‌ക്ക് മുന്നോടിയായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഫിറ്റ്‌നസിനെ കുറിച്ച് ആശങ്ക ഉന്നയിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ഇറങ്ങുമ്പോൾ ഇത്തവണ ടീം സമ്മർദ്ദത്തിലാണ്.

സ്വന്തം നാട്ടിൽ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയിൽ ന്യൂസിലൻഡിനെതിരെ ടീം 0-3ന് വൈറ്റ്വാഷ് ചെയ്തതിന് പിന്നാലെയാണ് രോഹിത് വിമർശനത്തിന് വിധേയനായത്. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ ഇന്ത്യൻ നായകനും പരാജയപ്പെട്ടു. ആറ് ഇന്നിംഗ്സുകളിൽ നിന്ന് 15.17 ശരാശരിയിൽ 91 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്, മികച്ച സ്കോർ 52 ആയിരുന്നു.

രോഹിത് ശർമ്മയുടെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച ജഡേജ ഇന്ത്യ ജയിക്കുമെന്നുള്ള പ്രത്യാശ പങ്കുവെച്ചു. ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ (ഡബ്ല്യുടിസി) ഫൈനൽ 2025ൽ എത്തിയില്ലെങ്കിലും വരാനിരിക്കുന്ന പരമ്പരയിൽ ഇന്ത്യ മികച്ച പ്രകടനം നടത്തുമെന്ന് ജഡേജ പറഞ്ഞു.

“ഈ വർഷം ഞങ്ങൾ ലോകകപ്പ് നേടി, [നിങ്ങൾ] ലോകത്തിൻ്റെ മുൻനിരയാണ്. ഞങ്ങൾക്ക് മികച്ച ടീമും മികച്ച നായകനും ഉണ്ട്. ഓസ്‌ട്രേലിയയിൽ നന്നായി കളിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രോഹിത് ശർമ്മയ്ക്ക് തടി കൂടുന്നു. അവന് അനങ്ങി കളിക്കാൻ സാധിക്കുന്നില്ല. ഞങ്ങൾ നന്നായി ചെയ്യുമെന്ന് ഞാൻ കരുതുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്നത് പോലെ ഞങ്ങൾക്ക് ചെയ്യാൻ കഴിയില്ലെങ്കിലും ഒരു പരമ്പര വിജയത്തോടെ തിരിച്ചുവരണമെന്ന് എനിക്ക് തോന്നുന്നു. ഞങ്ങൾ ഒരു മികച്ച പക്ഷമാണ്,” സ്‌പോർട്‌സ് സ്റ്റാർ സ്‌പോർട്‌സ് കോൺക്ലേവിൽ ജഡേജ പറഞ്ഞു.

നടന്നുകൊണ്ടിരിക്കുന്ന സൈക്കിളിലെ മറ്റ് ഫലങ്ങളെ ആശ്രയിക്കാതെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സ്ഥാനം ഉറപ്പാക്കാൻ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന പരമ്പര 4-0 ന് വിജയിക്കണം.

Latest Stories

ബസ് സിന്ധു നദിയിലേക്ക് മറിഞ്ഞ് അപകടം; വധൂവരന്മാരടക്കം 26 മരണം, രക്ഷപെട്ടത് ഒരാൾ മാത്രം

ജെഎം ഫിനാന്‍ഷ്യലിന് രണ്ടാം പാദത്തില്‍ 1,211 കോടി രൂപയുടെ അറ്റാദായം; ലാഭത്തില്‍ 36 ശതമാനം വര്‍ധന

'നോട്ടീസ് അയച്ചത് ടി കെ ഹംസ ചെയർമാൻ ആയ കാലത്ത്'; മുനമ്പം വിഷയത്തിൽ വിശദീകരണവുമായി പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ

ടാറ്റ സ്റ്റീൽ ചെസ് റാപ്പിഡിൽ മലയാളി ഗ്രാൻഡ്മാസ്റ്റർ എസ്.എൽ നാരായണന് മികച്ച തുടക്കം

'അവന് മികച്ചൊരു പരമ്പരയാണിതെങ്കില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യ ബിജിടി നേടും'; ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പ് നല്‍കി മുന്‍ താരം

തുൾസി ഗബാർഡ് യുഎസ് ഇന്റലിജൻസ് മേധാവിയാകും; ട്രംപിന്റെ വിശ്വസ്ത, ഹിന്ദുമത വിശ്വാസി

'ഇന്ത്യയെയും പാകിസ്ഥാനെയും ഹോസ്റ്റിംഗ് അവകാശങ്ങളില്‍നിന്ന് വിലക്കണം'; ഐസിസിയ്ക്ക് നിര്‍ദ്ദേശം

വിഷപുകയിൽ മുങ്ങി തലസ്ഥാനം; വായുമലിനീകരണം അതീവ ഗരുതരാവസ്ഥയിൽ, ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുതെന്ന് നിർദേശം

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ പാലക്കാട് എത്തി; പി സരിനായി വോട്ട് തേടും