IND VS AUS: പെർത്തിലെ തീപിടിപ്പിക്കാനുള്ള ഇന്ത്യൻ ഇലവൻ റെഡി, ടീമിലിടം നേടി അപ്രതീക്ഷിത താരങ്ങളും

ന്യൂസിലൻഡിനെതിരെ 0-3 എന്ന നാണംകെട്ട വൈറ്റ്‌വാഷ് ഇന്ത്യയെ വലിയ പ്രശ്നത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 12 വർഷത്തിന് ശേഷം ഹോം ടെസ്റ്റ് പരമ്പരയിൽ തോറ്റു എന്നതിനേക്കാൾ ഉപരി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്താനുള്ള ഇന്ത്യയുടെ സാധ്യതകളെ തോൽവി നശിപ്പിച്ചിരിക്കുകയാണ്.

നവംബർ 22-ന് പെർത്തിൽ ആരംഭിക്കുന്ന പരമ്പര ഇന്ത്യയ്ക്ക് ഒന്നിലധികം വെല്ലുവിളികളാണ്. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഗില്ലിന്റെയും അഭാവം എങ്ങനെ ഇന്ത്യയെ ബാധിക്കുമെന്നുള്ളത് കണ്ടറിയണം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്താൻ പരമ്പരയിലെ നാല് മത്സരങ്ങൾ എങ്കിലും ഇന്ത്യക്ക് ജയിക്കണം.

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൽ കെഎൽ രാഹുലും യശസ്വി ജയ്‌സ്വാളും ഓപ്പണർമാരായി കളിച്ചേക്കും. ആഭ്യന്തര ക്രിക്കറ്റിലടക്കം മികച്ച ഫോമിൽ കളിച്ചു വന്ന ദേവദത്ത് പടിക്കൽ മൂന്നാം നമ്പറിലും സൂപ്പർ താരം വിരാട് കോഹ്‌ലി നാലാം നമ്പറിലും ഇറങ്ങും. ഋഷഭ് പന്ത് ആയിരിക്കും അഞ്ചാം നമ്പറിൽ ഇറങ്ങുക. എ ടീമിന് വേണ്ടി രണ്ടാം അനൗദ്യോഗിക ടെസ്റ്റ് കളിച്ച ധ്രുവ് ജുറലിനെ ആറാം നമ്പറിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ഉൾപ്പെടുത്തിയേക്കും.

ടീമിലെ സ്പെഷ്യലിസ്റ് ഓൾ റൗണ്ടർമാരായി രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും നിതീഷ് കുമാർ റെഡ്‌ഡി എട്ടാം നമ്പറിലും ഇറങ്ങും. പേസ് ബോളിങ് അറ്റാക്കിനെ നയിക്കുന്നത് ജസ്പ്രീത് ബുംറ ആയിരിക്കും. ബുംറക്ക് കൂട്ടായി മുഹമ്മദ് സിറാജ്, ഹർഷിത് റാണാ എന്നിവരും ഉണ്ടാകും.

Latest Stories

ശക്തികാന്ത ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടര്‍ന്നേക്കും; കേന്ദ്ര സര്‍ക്കാര്‍ കാലവധി നീട്ടി നല്‍കുമെന്ന് റിപ്പോര്‍ട്ട്; ഉത്തരവിറങ്ങിയാല്‍ ചരിത്രം

നാലാം ഏകദിനത്തിലെ പൊരിഞ്ഞ അടി കിട്ടിയതിന് പിന്നാലെ ജെറാൾഡ് കോട്സിക്ക് അടുത്ത പണി, ശിക്ഷ നൽകി ഐസിസി; കാരണം ഇങ്ങനെ

'ആ വാക്കുകള്‍ വേദനപ്പിച്ചു'; കൈരളിയോട് ക്ഷമ ചോദിച്ച് ഷാജി കൈലാസ്

ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീപിടിത്തം; ബംഗളൂരുവില്‍ യുവതിക്ക് ദാരുണാന്ത്യം

പാ​ല​ക്കാ​ട് പോളിങ് മന്ദഗതിയിൽ; നഗരത്തിലെ ബൂത്തുകളിൽ പോളിങ് കുറവ്, ഗ്രാമങ്ങളിൽ വോട്ടർമാരുടെ നീണ്ടനിര

'ഉപദേശങ്ങളുമായി ആരും ചെല്ലണ്ട, കരയുന്ന ഇമോജികളിടാന്‍ ആര്‍ക്കും അവകാശമില്ല'; പ്രതികരികണവുമായി റഹ്‌മാന്റെ മകള്‍

അവൻ ഇന്ത്യയുടെ തുറുപ്പുചീട്ടാണ്, മൂന്ന് ഫോര്മാറ്റിലും നോക്കിയാൽ ഏറ്റവും കിടിലൻ താരം; ഓസ്ട്രേലിയ പേടിക്കുന്നു എന്ന് ട്രാവിസ് ഹെഡ്

ഒറ്റുകൊടുത്തത് മുഖ്യമന്ത്രി പദത്തിന്; വിനോദ് താവ്ഡയെ ഒറ്റുകൊടുത്തത് ദേവേന്ദ്ര ഫഡ്നാവിസെന്ന് റിപ്പോര്‍ട്ടുകള്‍

ബ്രസീലിന് ഇത് എന്ത് പറ്റി; സമനിലയിൽ തളച്ച് ഉറുഗ്വേ; നിരാശയോടെ ആരാധകർ

അത് മികച്ചൊരു സിനിമയായിരിക്കും എന്ന് കരുതിത്തന്നെയാണ് ചെയ്തത്, പക്ഷേ..: നസ്രിയ