ഓസീസ് പര്യടനത്തില്‍ ഇന്ത്യയെ വിടാതെ പിന്തുടര്‍ന്ന് പരിക്ക്. പ്രമുഖ ബോളര്‍മാരെല്ലാം പരിക്കേറ്റ് പുറത്തിരിക്കുന്ന മത്സരത്തില്‍ യുവ ബോളര്‍മാരെയുമാണ് ഇന്ത്യ ഗബ്ബയില്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ അവിടെയും പരിക്ക് വില്ലനായിരിക്കുകയാണ്. ഇത്തവണ നവ്ദീപ് സെയ്നിക്കാണ് പരിക്കേറ്റിരിക്കുന്നത്.
എട്ടാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് സെയ്‌നിക്ക് പരിക്കേറ്റത്. ഒരു പന്ത് ബാക്കി നില്‍ക്കെ ഓവര്‍ മുഴുമിപ്പിക്കാന്‍ സാധിക്കാതെ സെയ്നി പവലിയനിലേക്ക് മടങ്ങി. അടിവയറിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സെയ്നിയുടെ പിന്‍മാറ്റം.
സെയ്നി മുഴുമിപ്പിക്കാതെ വിട്ട അവസാന പന്ത് എറിഞ്ഞ് രോഹിത് ശര്‍മ്മയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. സെയ്‌നിയെ പരിശോധനയ്ക്ക് വിധേയനാക്കിയതായി ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സംഘം വ്യക്തമാക്കി.
🗣 Bowler”s name?
Rohit Sharma into the attack. #AUSvIND pic.twitter.com/BviAdv64Cv
— ICC (@ICC) January 15, 2021
Read more
ഗബ്ബയില്‍ 7.5 ഓവര്‍ എറിഞ്ഞ സെയ്‌നി 21 റണ്‍സ് മാത്രം വഴങ്ങി മികച്ച നിലയില്‍ നില്‍ക്കുമ്പോഴാണ് പരിക്ക് കീഴ്‌പ്പെടുത്തിയത്. അരങ്ങേറ്റ കളിക്കാരായ നടരാജന്‍ രണ്ടു വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.