ഗബ്ബയിലും വില്ലനായി പരിക്ക്; ബോളെടുത്ത് രോഹിത് ശര്‍മ്മ

ഓസീസ് പര്യടനത്തില്‍ ഇന്ത്യയെ വിടാതെ പിന്തുടര്‍ന്ന് പരിക്ക്. പ്രമുഖ ബോളര്‍മാരെല്ലാം പരിക്കേറ്റ് പുറത്തിരിക്കുന്ന മത്സരത്തില്‍ യുവ ബോളര്‍മാരെയുമാണ് ഇന്ത്യ ഗബ്ബയില്‍ ഇറങ്ങിയിരിക്കുന്നത്. എന്നാല്‍ അവിടെയും പരിക്ക് വില്ലനായിരിക്കുകയാണ്. ഇത്തവണ നവ്ദീപ് സെയ്നിക്കാണ് പരിക്കേറ്റിരിക്കുന്നത്.

എട്ടാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് സെയ്‌നിക്ക് പരിക്കേറ്റത്. ഒരു പന്ത് ബാക്കി നില്‍ക്കെ ഓവര്‍ മുഴുമിപ്പിക്കാന്‍ സാധിക്കാതെ സെയ്നി പവലിയനിലേക്ക് മടങ്ങി. അടിവയറിന് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സെയ്നിയുടെ പിന്‍മാറ്റം.

സെയ്നി മുഴുമിപ്പിക്കാതെ വിട്ട അവസാന പന്ത് എറിഞ്ഞ് രോഹിത് ശര്‍മ്മയാണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. സെയ്‌നിയെ പരിശോധനയ്ക്ക് വിധേയനാക്കിയതായി ഇന്ത്യന്‍ ടീമിന്റെ മെഡിക്കല്‍ സംഘം വ്യക്തമാക്കി.

ഗബ്ബയില്‍ 7.5 ഓവര്‍ എറിഞ്ഞ സെയ്‌നി 21 റണ്‍സ് മാത്രം വഴങ്ങി മികച്ച നിലയില്‍ നില്‍ക്കുമ്പോഴാണ് പരിക്ക് കീഴ്‌പ്പെടുത്തിയത്. അരങ്ങേറ്റ കളിക്കാരായ നടരാജന്‍ രണ്ടു വിക്കറ്റും വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം