IND VS AUS: അങ്ങനെ ആകാശ് ചോപ്ര ആദ്യമായി ഒരു നല്ല കാര്യം പറഞ്ഞു; കൈയടിച്ച് ആരാധകർ

2024-25 ബോർഡർ-ഗവാസ്‌കർ ട്രോഫി ആരംഭിക്കാനിരിക്കെ ഇന്ത്യ പ്രധാനമായും വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് കമന്റേറ്റർ ആകാശ് ചോപ്ര. നിലവിൽ ന്യുസിലാൻഡ് പര്യടനത്തിലെ തോൽ‌വിയിൽ നിന്നും ഇന്ത്യൻ നായകനായ രോഹിത്ത് ശർമയ്ക്കും പരിശീലകനായ ഗൗതം ഗംഭീറിനും വിമർശനങ്ങളിൽ നിന്നും രക്ഷപെടാൻ സാധിക്കുന്ന പരമ്പരയാണ് ഇത്. കൂടാതെ ഇന്ത്യ, തങ്ങളുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ടിക്കറ്റ് ഉറപ്പാക്കുന്നതിന് വേണ്ടി അഞ്ച് ടെസ്റ്റിൽ നിന്നും നാല് മത്സരങ്ങൾ വിജയിച്ച തീരു.

ന്യുസിലാൻഡിനെതിരെ ഇന്ത്യക്ക് വേണ്ടി സ്ഥിരതയാർന്ന ഇന്നിങ്‌സ് കളിച്ചത് വിക്കറ്റ് കീപ്പർ റിഷഭ് പന്ത് മാത്രമായിരുന്നു. ബാക്കിയുള്ള താരങ്ങൾ എല്ലാവരും നിറം മങ്ങി. കെ എൽ രാഹുലിനെ ഇന്ത്യ എ ടീമിലേക്ക് അയച്ചെങ്കിലും അതിലും താരം മോശമായ പ്രകടനമാണ് നടത്തുന്നത്. സർഫ്രാസ് ഖാൻ മൂന്നു പരമ്പരയിൽ സെഞ്ചുറി നേടിയതല്ലാതെ ടീമിനെ വിജയിപ്പിക്കാനുള്ള പ്രകടനം കളിച്ചിട്ടില്ല. സർഫ്രാസിന് പകരം ടീമിലേക്ക് ഉൾപ്പെടുത്തേണ്ട താരം ആരാണെന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.

ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:

” ഇന്ത്യ മികച്ച ടീം തന്നെയാണ്. പക്ഷെ ന്യുസിലാൻഡിനെതിരെ ആ മികവ് കാട്ടാൻ ഇന്ത്യക്ക് സാധിച്ചില്ല. രോഹിത്ത് ശർമ്മ, വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍ എന്നിവരെല്ലാം നിരാശപ്പെടുത്തുകയാണ്. സര്‍ഫറാസ് ഖാനില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചെങ്കിലും സ്ഥിരത ഒരു വലിയ പ്രശ്‌നമാണ്. നിലവിൽ മികച്ച ബാറ്റ്സ്മാനായി കാണാൻ സാധിക്കുന്ന താരം ദ്രുവ് ജുറേല്‍ ആണ്. ഇപ്പോൾ നടന്ന ഓസ്ട്രക്കിയ എ ഇന്ത്യ എ മത്സരത്തിൽ 186 പന്തിൽ ആണ് അദ്ദേഹം 80 റൺസ് അടിച്ചത്. അത് കൊണ്ട് സർഫ്രാസിന് പകരം ദ്രുവിനെ ആ സ്ഥാനത്ത് കളിപ്പിക്കുന്നതാണ് നല്ലത്” ആകാശ് ചോപ്ര പറഞ്ഞു.

Latest Stories

എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍

പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

രാവണന് രാമനെങ്കില്‍ സഞ്ജുവിന് ജന്‍സണ്‍

കട്ടന്‍ചായയും പരിപ്പുവടയും; ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

ഇപി ജയരാജന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്നല്ല, താത്പര്യമില്ല

ഇന്ദിര ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് വന്നാലും അത് നടക്കില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത്ഷാ

പോളിങില്‍ മുന്നില്‍ ചേലക്കര, വയനാട് ഏറെ പിന്നില്‍; കുറഞ്ഞ പോളിങ് ഇടത് കേന്ദ്രങ്ങളിലെന്ന് യുഡിഎഫ്; നവംബര്‍ 23ന് ഫല പ്രഖ്യാപനം

കേരള ബ്ലാസ്റ്റേഴ്സിന്റെ കളികൾ കോഴിക്കോട് വരുന്നു? നിർണായക സൂചന നൽകി ക്ലബ് സിഇഒ

വിറ്റുവരവില്‍ കുതിച്ച് കല്യാണ്‍: 2024 -25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കല്യാണ്‍ ജൂവലേഴ്സിന് ലാഭം 308 കോടി രൂപ

ടിപി ചന്ദ്രശേഖരനെ പോലെ ഇപിയെ കൈകാര്യം ചെയ്യാന്‍ അനുവദിക്കില്ല; കുടുംബാധിപത്യമാണ് ഇപ്പോള്‍ സിപിഎമ്മിലെന്ന് കെ സുരേന്ദ്രന്‍