ഓസ്ട്രേലിയയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയില്‍ റിങ്കു സിംഗ് മറ്റൊരു ആക്രമണാത്മക പ്രകടനം നടത്തി.ഞായറാഴ്ച കാര്യവട്ടത്ത് നടന്ന രമ്ടാം മത്സരത്തില്‍ താരം വെറും 9 പന്തില്‍ പുറത്താകാതെ 31 റണ്‍സ്. 4 ബൗണ്ടറിയും 2 സിക്സറും അടങ്ങുന്നതായിരുന്നു ഈ പ്രകടനം.
ഇപ്പോഴിതാ ടീം ഇന്ത്യയുടെ ഏറ്റവും പുതിയ മാച്ച് ഫിനിഷറെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം ഇയാന്‍ ബിഷപ്പ്. റിങ്കുവില്‍ അതീവ സന്തുഷ്ടനായ ബിഷപ്പ്, അവന്റെ കരിയര്‍ ബാക്കിയുള്ളത് എന്തായാലും, റിങ്കു സിംഗ് ഇതിനകം ഒരു പ്രചോദനാത്മക കഥയാണെന്ന് എക്സില്‍ കുറിച്ചു.
രണ്ടാം ടി20യില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റിന് 235 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്ട്രേലിയക്ക് 9 വിക്കറ്റിന് 191 റണ്‍സാണ് നേടാനായത്. ഋതുരാജ് ഗെയ്ക് വാദ് (58), യശ്വസി ജയ്സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.
എന്നാല്‍ എല്ലാവരുടേയും കൈയടി നേടിയത് റിങ്കു സിംഗാണ്. റിങ്കുവിന്റെ തകര്‍പ്പന്‍ ഫിനീഷിംഗാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മത്സരത്തില്‍ 344.44 ആയിരുന്നു റിങ്കുവിന്റെ സ്ട്രൈക്ക് റേറ്റ്.