'ഇത് ചെന്നൈ ആണെടാ.., ഇവിടെ വന്നു കളിക്കാന്‍ നീയൊക്കേ കുറച്ചൂടെ മൂക്കണം..'

144 നു 6 എന്ന നിലയില്‍ ഇന്ത്യയുടെ അവസാന അംഗീകൃത ബാറ്ററും കൂടാരം കയറിയപ്പോള്‍, ബാക്കിയുള്ളവരെ 200 നുള്ളില്‍ ചുരുട്ടി കെട്ടി നൈസ് ആയി ചായക്ക് ശേഷം ബാറ്റിങ് തുടങ്ങാം എന്ന് ബംഗ്ലാ കടുവകള്‍ ആലോചിച്ചു തുടങ്ങവേയാണ്..

‘ഇത് ചെന്നൈ ആണെടാ.. സുനില്‍ ഗവാസ്‌കര്‍ 30 ആം സെഞ്ച്വറി അടിച്ചു ബ്രാഡ്മാന്റെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി എന്ന റെക്കോര്‍ഡ് മറി കടന്ന.. നരേന്ദ്ര ഹിര്‍വാനി തന്റെ അരങ്ങേറ്റ മത്സരത്തില്‍ 61 റന്‍സ് വിട്ടു കൊടുത്ത് എട്ടു വിക്കറ്റ് പിഴുത, വീരെന്ദര്‍ സേവാഗും കരുണ്‍ നായരും ട്രിപ്പിള്‍ സെഞ്ച്വറി അടിച്ച, സച്ചിന്‍ ഏറ്റവും കൂടുതല്‍ റന്‍സും, ധോണി ഡബിള്‍ സെഞ്ച്വറിയും നേടിയ മണ്ണ്.. ഇവിടെ വന്നു കളിയ്ക്കാന്‍ നീയൊക്കേ കുറച്ചൂടെ മൂക്കണം…..’
എന്നും പറഞ്ഞു അശ്വിന്‍ ഡേവിഡ് ജോണ്‍ കൊട്ടാരത്തില്‍ കടന്നു വരുന്നത്..

അയാള്‍ക്ക് കൂട്ടായി ‘ഇവിടം ഭരിക്കുന്നത് ബാറ്റര്‍മാരോ ബൗളര്മാരോ അല്ല, ഞങ്ങള്‍ കുറച്ചു ബാറ്റിങ്ങും ബൗളിങ്ങും അറിയാവുന്ന ഓള്‍ റൗണ്ടര്‍മാരാണ് ‘ എന്നും പറഞ്ഞു ആറ്റി പ്രാക്കല്‍ ജഡേജ കൂടെ വന്നതോടെ കടുവകളുടെ മോഹങ്ങള്‍ അസ്തമതിക്കുകയായിരുന്നു..

അശ്വിന്‍…. ജഡേജ.. എന്തൊരു ഇന്നിങ്‌സ് ആണ് ചങ്ങായിമാരെ..

എഴുത്ത്: സനല്‍കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തിരുപ്പതി ലഡു'വിൽ പുകഞ്ഞ് ആന്ധ്രാപ്രദേശ്; പ്രസാദത്തിൽ മൃഗക്കൊഴുപ്പുണ്ടെന്ന് ലാബ് റിപ്പോർട്ട്! വെട്ടിലായി ജഗൻ മോഹൻ റെഡ്ഢി

ഡോക്യുമെൻ്ററികൾ ഇല്ല പി ആർ ഏജൻസികൾ ഇല്ല , ഇത് ഒറ്റക്ക് വഴി വെട്ടിവന്നവന്റെ റേഞ്ച്; സഞ്ജു സാംസൺ ദി റിയൽ ഹീറോ

വില്ലത്തരം പതിവാക്കി മമ്മൂട്ടി, ഒപ്പം വിനായകനും; പുതിയ ചിത്രം വരുന്നു, അപ്‌ഡേറ്റ് എത്തി

'കൂടുതല്‍ വിയര്‍ത്തു, നന്നായി ക്ഷീണിച്ചു'; ബാറ്റിംഗിനിടയില്‍ സംഭവിച്ചത് വെളിപ്പെടുത്തി അശ്വിന്‍, സഹായമായത് ആ താരം

"തോറ്റു എന്നത് ശെരിയാണ്, പക്ഷെ ആ ഒരു കാര്യം കാരണമാണ് ഞങ്ങൾക്ക് പണി കിട്ടിയത്"; വ്യക്തമാക്കി ബാഴ്‌സലോണ താരം

വടക്കന്‍ അതിര്‍ത്തിയില്‍നിന്ന് ഒഴിപ്പിച്ചവരെ തിരികെ എത്തിക്കും; യുദ്ധലക്ഷ്യങ്ങളില്‍ മുന്‍ഗണന പ്രഖ്യാപിച്ച് നെതന്യാഹു; ഹിസ്ബുള്ളക്കെതിരെ സൈനിക നടപടി പ്രഖ്യാപിച്ച് ഇസ്രയേല്‍

ഐശ്വര്യ ഇരുന്ന കസേരയിലേക്ക് കാര്‍ പാഞ്ഞു കയറി, രണ്ട് ദിവസത്തേക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.. ഗുരുതരമായി പരിക്കേറ്റു: അമിതാഭ് ബച്ചന്‍

പൾസർ സുനി പുറത്തേക്ക്; കർശന ഉപാധികളോടെ ജാമ്യം, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുതെന്നും നിർദേശം

എന്നെ ഏറ്റവും അധികം വിഷമിപ്പിക്കുന്നത് അവന്റെ പ്രകടനം, ഇങ്ങനെ എങ്ങനെയാണ് ഒരു താരം മോശമാകുന്നത്: സഹീർ ഖാൻ

ഐപിഎലില്‍ മറ്റൊരു 'ഇന്ത്യന്‍ ടീം' രൂപപ്പെടുന്നു, നായകന്‍ സഞ്ജു സാംസണ്‍!