ഇത് ഞങ്ങളുടെ മണ്ണാണ്, ഇവിടെ വന്നിട്ട് ഞങ്ങളെ തൂക്കാമെന്ന് ഇന്ത്യ സ്വപ്‌നം പോലും കാണണ്ട; വെല്ലുവിളിയുമായി ബംഗ്ലാദേശ്

ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പ് നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ അക്രം ഖാന്‍. വലിയ താരനിരയുമായിട്ടാണ് ഇന്ത്യന്‍ ടീം വരുന്നതെങ്കിലും തങ്ങളുടെ നാട്ടില്‍ തങ്ങളെ തോല്‍പ്പിക്കാമെന്ന് ഇന്ത്യ കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ വളരെ മികച്ച ടീമാണ്. പക്ഷെ ഞങ്ങള്‍ക്കു നാട്ടില്‍ കല്‍ക്കുന്നതിന്റെ ആനുകൂല്യമുണ്ട്. ഞങ്ങളുടെ താരങ്ങള്‍ക്കു ഇവിടെ നല്ല ബാക്ക്ഗ്രൗണ്ടാണുള്ളത്. കളിക്കാരെ ഞങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുകയും അവര്‍ പ്രതീക്ഷിക്കുന്നത് നല്‍കുകയും ചെയ്താല്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ സാധിക്കും.

ഇതിനു മുമ്പ് ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരേയെല്ലാം ഞങ്ങള്‍ പരമ്പര വിജയം നേടിയിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റുകളുമെടുത്താല്‍ ടെസ്റ്റ്, ടി20 എന്നിവയേക്കാള്‍ ഞങ്ങള്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ളത് ഏകദിനത്തിലാണ്. ഇന്ത്യക്കെതിരെ ഇത്തവണയും നല്ല പോരാട്ടം പുറത്തെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്നും അക്രം ഖാന്‍ വ്യക്തമാക്കി.

ഏഴു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ ടീം ബംഗ്ലാദേശ് പര്യടനത്തിന് എത്തിയിരിക്കുന്നത്. അവസാന പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ബംഗ്ലാദേശ് ഇന്ത്യയെ 2-1നു അട്ടിമറിച്ചിരുന്നു.

Latest Stories

കഞ്ചാവ് എത്തിച്ചത് ഹോളി ആഘോഷത്തിനായി? അന്വേഷണ സംഘം കണ്ടത് കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുന്ന വിദ്യാർത്ഥികളെ

എന്നെ ടീമിൽ എടുത്തിരുന്നെങ്കിൽ ഓസ്‌ട്രേലിയയുടെ കാര്യത്തിൽ തീരുമാനം ആയേനെ: ചേതേശ്വർ പുജാര

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

എന്റെ ചെലവില്‍ അങ്ങനെ ഓസിന് നേതാവാകേണ്ട; എന്തെങ്കിലും എച്ചില്‍ കഷ്ണം ലഭിക്കുമെന്ന് കരുതി കള്ളം പറയരുത്; എ പത്മകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 10 കിലോ കഞ്ചാവ്,മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ

CT 2025: അവന്മാർക്ക് ഐപിഎൽ അല്ലാതെ വേറെ ഒന്നുമില്ല, എന്നാൽ ഞങ്ങൾക്ക് എല്ലാം ഉണ്ട്: മിച്ചൽ സ്റ്റാർക്ക്

പാക്കിസ്ഥാനിലെ സൈനിക ക്യാമ്പിന് സമീപം ചാവേര്‍ ആക്രമണം; 10 ഭീകരവാദികളെ വധിച്ച് സൈന്യം; അയല്‍ രാജ്യത്ത് തുടരെതുടരെ ഭീകരാക്രമണങ്ങള്‍

ആ ഒരു കാര്യത്തിൽ ലയണൽ മെസി നെയ്മറിനെ കണ്ട് പഠിക്കണം, ബ്രസീലിൽ അദ്ദേഹം ചെയ്യുന്നത് നോക്കു: ഇമ്മാനുവൽ പെറ്റിറ്റ്

വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ അഞ്ച് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍; മഹാത്മാ ഗാന്ധിയുടെ ചെറുമകനെതിരെ നടത്തിയ പ്രതിഷേധത്തില്‍ പൊലീസ് നടപടി