IND VS BAN: പ്രമുഖന്മാർക്ക് കിട്ടിയത് പണി സഞ്ജുവിന് ഭാഗ്യം, മലയാളി താരത്തിന് അടിച്ചത് വമ്പൻ ലോട്ടറി; ബിസിസിഐ രണ്ടും കൽപ്പിച്ച്

ബംഗ്ലാദേശുമായി അടുത്ത മാസം ആറിന് ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിനു കീഴിൽ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ടീമിനെയാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ പരമ്പരയും അടക്കം മുൻനിർത്തി ബുംറയും സിറാജും പന്തും അടക്കം ആർക്കും ടീമിൽ സ്ഥാനമില്ല.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ പ്രധാന വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത. യുവ പേസർമാരായ മായങ്ക് യാദവ്, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ എല്ലാം ആദ്യ പരമ്പര കളിക്കുമെന്ന പ്രത്യേകതയും ഈ പരമ്പരക്ക് ഉണ്ട്. ബാക്ക്അപ്പ് കീപ്പറായി ജിതേഷ് ശർമ്മയും ടീമിൽ ഇടം നേടി. അതേസമയം കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്കവാദ് എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല എന്നതും ശ്രദ്ധിക്കണം.

രോഹിത് ശർമ്മ ടി 20 യിൽ നിന്ന് വിരമിച്ചതോടെ സഞ്ജുവിന് അടിച്ചത് വമ്പൻ ലോട്ടറി തന്നെയാണെന്ന് പറയാം. ഈ പാരമ്പരായി ഗില്ലും ഋതുരാജും ഒന്നും കളിക്കാത്ത സാഹചര്യത്തിൽ അഹിഷേക് ശർമ്മക്കൊപ്പം സഞ്ജു തന്നെയാകും ടീമിന്റെ ഓപ്പണർ എന്ന് ഉറപ്പിക്കാം. വമ്പൻ ഇന്നിങ്‌സുകൾ കളിക്കാനും ടീമിലെ സ്ഥാനം ഉറപ്പിക്കാനും സഞ്ജുവിന് മുന്നിൽ സുവർണാവസരമാണ് വന്നിരിക്കുന്നത്.

സെറ്റ് ആയതിന് ശേഷം വമ്പൻ സ്‌കോറുകൾ നേടാനുള്ള അവസരവും സഞ്ജുവിന് ഇതിലൂടെ കിട്ടും. സൂര്യകുമാർ യാദവും റിയാൻ പരാഗുമൊക്കെ ചേർന്നത് ആയിരിക്കും ഇന്ത്യൻ മധ്യനിര എന്നും ഉറപ്പിക്കാം.

TEAM  INDIA: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

Read more