ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പര കൈവിട്ടതിന് പിന്നാലെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ പരിക്കേറ്റ് പുറത്ത്. നായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ക്ക് മൂന്നാം ഏകദിനം നഷ്ടമാകുമെന്ന് മത്സരത്തിന് ശേഷം ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തി. വൈദ്യപരിശോധനയ്ക്കായി രോഹിത് ഇന്ത്യയിലേക്ക് മടങ്ങുമെന്നും സുഖം പ്രാപിച്ചാല്‍ ടെസ്റ്റിനായി മടങ്ങിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
രോഹിത്തിനും ദീപക്കിനും കുല്‍ദീപിനും തീര്‍ച്ചയായും അടുത്ത കളി നഷ്ടമാകും. കുല്‍ദീപും ദീപക്കും പരമ്പരയില്‍ നിന്ന് പുറത്താണ്, രോഹിത്തിനും തീര്‍ച്ചയായും അടുത്ത ഗെയിം നഷ്ടമാകും. വൈദ്യപരിശോധനയ്ക്കായി രോഹിത് ഇന്ത്യയിലേക്ക് മടങ്ങും. ഒരു വിദഗ്ദ്ധനെ കണ്ട് എങ്ങനെയെന്ന് വിലയിരുത്തും. രോഹിത് ടെസ്റ്റ് മത്സരങ്ങള്‍ക്കായി തിരികെ വരുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ല- മത്സരത്തിന് ശേഷം രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ബുധനാഴ്ച നടന്ന രണ്ടാം ഏകദിനത്തിന്റെ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇടതു തള്ളവിരലിന് പരിക്കേറ്റത്. ഒരു സ്‌കാനിംഗിനായി ഫീല്‍ഡ് വിട്ട അദ്ദേഹത്തിന് ബംഗ്ലാദേശിന്റെ ഭൂരിഭാഗം ഇന്നിംഗ്സും നഷ്ടമായിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ 9-ാം സ്ഥാനത്ത് ബാറ്റിംഗിന് ഇറങ്ങിയ രോഹിത് 28 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടി ഇന്ത്യയെ ലക്ഷ്യത്തിനടുത്തേക്ക് നയിച്ചു. മത്സരശേഷം, തന്റെ തള്ളവിരലിന് സുഖമില്ലെന്നും കുറച്ച് സ്ഥാനചലനമുണ്ടെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിലെ നാണംകെട്ട തോല്‍വിക്ക് ശേഷം രണ്ടാം ഏകദിനത്തിലും തോറ്റ ഇന്ത്യ പരമ്പര കൈവിട്ടു. രണ്ടാം മത്സരത്തില്‍ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അഞ്ച് റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചിരുന്നു.