IND vs BAN: ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനിൽ ആ രണ്ട് മാച്ച് വിന്നർമാര്‍ ഉണ്ടാവില്ല!; സ്ഥിരീകരിച്ച് ഗംഭീര്‍

ഇന്ന് (സെപ്റ്റംബര്‍ 19) ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടാന്‍ ഇറങ്ങുകയാണ്. 2025ല്‍ തുടര്‍ച്ചയായി മൂന്നാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടുക എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ പരമ്പര വളരെ പ്രധാനമാണ്. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ ശേഷം ഗൗതം ഗംഭീറിന്റെ ആദ്യ ടെസ്റ്റ് അസൈന്‍മെന്റാണിത്.

ആദ്യ ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍, ഇംഗ്ലണ്ടിനെതിരെ ഗംഭീരമായ അരങ്ങേറ്റ പരമ്പര സ്വന്തമാക്കിയ സര്‍ഫറാസ് ഖാന്റെ സ്ഥാനത്ത് കെഎല്‍ രാഹുല്‍ പ്ലെയിംഗ് ഇലവനില്‍ തിരിച്ചെത്തുമോ എന്നതായിരുന്നു ഏറ്റവും വലിയ ചോദ്യം. ഇരുവരില്‍ ആരൊക്കെ പ്ലെയിംഗ് ഇലവനിലുണ്ടാകുമെന്ന് ആദ്യ മത്സരം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പേ ഗൗതം ഗംഭീര്‍ സ്ഥിരീകരിച്ചു.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍, ധ്രുവ് ജുറലും സര്‍ഫറാസ് ഖാനും മടങ്ങിയെത്തുന്ന ഋഷഭ് പന്തിനും കെഎല്‍ രാഹുലിനും വഴിയൊരുക്കേണ്ടിവരുമെന്ന് ഗൗതം ഗംഭീര്‍ സ്ഥിരീകരിച്ചു. അവര്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ ആരെയും കൈവിടുന്നില്ല. ഇലവനു യോജിച്ച കളിക്കാരെ ഞങ്ങള്‍ തിരഞ്ഞെടുക്കുന്നു. ജൂറല്‍ ഒരു മികച്ച കളിക്കാരനാണ്, പക്ഷേ പന്ത് വരുമ്പോള്‍ ചിലപ്പോള്‍ കാത്തിരിക്കേണ്ടിവരും. സര്‍ഫറാസിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അവസരങ്ങള്‍ ഉണ്ടാകും, പക്ഷേ കാത്തിരിക്കൂ- ഗംഭീര്‍ പറഞ്ഞു.

Latest Stories

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍, നടപടി ഡിജിപിയുടെ ശിപാര്‍ശയ്ക്ക് പിന്നാലെ

'കട്ടകലിപ്പിൽ റിഷഭ് പന്ത്'; ബംഗ്ലാദേശ് താരവുമായി വാക്കേറ്റം; സംഭവം ഇങ്ങനെ

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ