ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ 4 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര വിജയവും സ്വന്തമാക്കി. ഏറെനാളായി ഫോം ഔട്ട് ആയി നിന്നിരുന്ന രോഹിത് ശർമയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യക്ക് തകർപ്പൻ ജയം നേടാനായത്. 90 പന്തികൾ 12 ഫോറും 7 സിക്സറുകളുമടക്കം 119 റൺസാണ് താരം നേടിയത്. തുടക്കം മുതൽ ക്രീസിൽ ഉറച്ച രോഹിത് തന്റെ തനത് ശൈലിയിൽ കളിച്ചതോടെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായി. ഏറെ നാളുകൾക്ക് ശേഷമാണ് ഫുൾ ഫ്ലോയിൽ ഉള്ള ഹിറ്റ്മാനെ കാണാൻ സാധിച്ചത് എന്നും പറയാം.
രോഹിത്തിന്റെ തകർപ്പൻ സെഞ്ച്വറി നേട്ടത്തിൽ ആരാധകർ ഹാപ്പിയാണ്. താരത്തിന്റെ തിരിച്ചുവരവ് സോഷ്യൽ മീഡിയ ആഘോഷിക്കുമ്പോൾ അവർക്കൊപ്പം ചേർന്ന് ഹിറ്റ്മാനെ അഭിനന്ദിച്ചിരിക്കുകയാണ് സൂര്യകുമാർ യാദവ്. ഇന്ത്യൻ ടീമിലും മുംബൈ ഇന്ത്യൻസിലും രോഹിത്തിന്റെ സഹതാരമായ സൂര്യകുമാർ, നല്ല ആളുകൾക്ക് നല്ലത് സംഭവിക്കുന്നുവെന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. രോഹിത് ശർമ സെഞ്ച്വറി നേടുന്ന ദൃശ്യങ്ങൾ പങ്കുവെച്ചാണ് താരത്തിന്റെ വാക്കുകൾ.
Instagram story of Suryakumar Yadav for Rohit Sharma 🙇 pic.twitter.com/1kYOwJpzC8
— Johns. (@CricCrazyJohns) February 9, 2025
എല്ലാ കാലത്തും രോഹിത്തിന്റെ പിന്തുണച്ചിട്ടുള്ള സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസ് കഴിഞ്ഞ വർഷം ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ നേരിട്ടപ്പോൾ അന്ന് രോഹിത്തിന് സോഷ്യൽ മീഡിയയിൽ പിന്തുണ നൽകിയിരുന്നു. രോഹിത് ടി 20 യിൽ നിന്ന് വിരമിച്ചപ്പോൾ സൂര്യകുമാർ യാദവ് ഇന്ത്യയുടെ നായകനുമായി. ഇതിൽ രോഹിത് താരത്തിന് കൊടുത്ത പിന്തുണ വളരെ വലുതായിരുന്നു.
അതേസമയം കെഎൽ രാഹുൽ, വിരാട് കോഹ്‌ലി എന്നിവരും കൂടി ഫോമിലേക്ക് വന്നാൽ ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യക്ക് ആത്മവിശ്വാസത്തിൽ തന്നെ ഇറങ്ങാം. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച നടക്കും.