അവന്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവനല്ല, ടീമിലെ ഏറെ നിര്‍ണായക താരം; രഹാനെയെ പിന്തുണച്ച് ബാറ്റിംഗ് പരിശീലകന്‍

ഇന്ത്യന്‍ സൂപ്പര്‍ താരം അജിങ്ക്യ രഹാനെയുടെ ഫോമിനെക്കുറിച്ച് പ്രതികരിച്ച് ടീമിന്റെ ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോര്‍. ക്രിക്കറ്റ് നമ്മള്‍ ദീര്‍ഘനാള്‍ കളിക്കുമ്പോള്‍ റണ്‍സ് കണ്ടെത്താനാവാത്ത ഒരു സമയം എല്ലാവര്‍ക്കുമുണ്ടാവുമെന്നും അതറിഞ്ഞ് അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും റാത്തോര്‍ പറഞ്ഞു.

‘രഹാനെയുടെ ഫോം ഈ സാഹചര്യത്തില്‍ വലിയ പ്രശ്നമാക്കുന്നില്ല. ഞാനിത് നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ്. ക്രിക്കറ്റ് നമ്മള്‍ ദീര്‍ഘനാള്‍ കളിക്കുമ്പോള്‍ റണ്‍സ് കണ്ടെത്താനാവാത്ത ഒരു സമയം എല്ലാവര്‍ക്കുമുണ്ടാവും. ആ സമയത്താണ് ടീം ഒത്തൊരുമിച്ച് നിന്ന് അവനെ തിരിച്ചുവരാന്‍ പ്രോത്സാഹിപ്പിക്കേണ്ടതും പിന്തുണക്കേണ്ടതും.’

IND vs ENG: Vikram Rathour declares, 'Jadeja will play key role in our win'

‘പുജാരയേയും നമ്മള്‍ കണ്ടതാണ്. അവന് കൂടുതല്‍ അവസരം ലഭിച്ചതോടെ തിരിച്ചുവരാന്‍ സാധിച്ചു. മികച്ച ഇന്നിംഗ്സുകള്‍ കാഴ്ചവെക്കാന്‍ പുജാരക്കായി. രഹാനെയും ഫോമിലേക്കെത്തുമെന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. ഇപ്പോഴും ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണവന്‍’ വിക്രം റാത്തോര്‍ പറഞ്ഞു.

Latest Stories

എന്റെ ചോര തന്നെയാണ് മേഘ്‌ന, മകന്‍ ജനിക്കുന്നതിന് മുമ്പ് അവര്‍ക്കുണ്ടായ മകളാണ് ഞാന്‍: നസ്രിയ

ആ താരത്തിന് എന്നെ കാണുന്നത് പോലെ ഇഷ്ടമില്ല, എന്റെ മുഖം കാണേണ്ട എന്ന് അവൻ പറഞ്ഞു: ചേതേശ്വർ പൂജാര

അച്ഛന്റെ ചിതാഭസ്മം ഇട്ട് വളർത്തിയ കഞ്ചാവ് വലിച്ച് യൂട്യൂബർ; 'ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്'

എഴുത്തുകാരന്‍ ഓംചേരി എന്‍എന്‍ പിള്ള അന്തരിച്ചു

അയാള്‍ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു, രണ്ട് സെക്കന്റ് എന്റെ ശരീരം മുഴുവന്‍ വിറച്ചു..: ഐശ്വര്യ ലക്ഷ്മി

രാജി വെയ്‌ക്കേണ്ട, പാർട്ടി ഒപ്പമുണ്ട്; സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗത്തില്‍ തീരുമാനമറിയിച്ച് സിപിഎം

ജിയോയുടെ മടയില്‍ കയറി ആളെപിടിച്ച് ബിഎസ്എന്‍എല്‍; മൂന്നാംമാസത്തില്‍ 'കൂടുമാറി' എത്തിയത് 8.4 ലക്ഷം പേര്‍; കൂടുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്ന് കേന്ദ്രം; വന്‍തിരിച്ചു വരവ്

പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമം '; വനിത കമ്മീഷന്‍ സുപ്രീംകോടതിയില്‍

അയാൾ ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ വിഡ്ഢി, കാണിച്ചത് വമ്പൻ മണ്ടത്തരം; പെർത്തിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിമർശനം ശക്തം