IND VS ENG: ബോളർമാർ വേറെ ലെവൽ; ഇംഗ്ലണ്ട് ബാറ്റർമാരെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ

ഇന്ത്യക്കെതിരെ നടക്കുന്ന ആദ്യ ടി-20 മത്സരത്തിൽ ബാറ്റിംഗിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. 20 ഓവറിൽ 132 റൺസിന്‌ ഓൾ ഔട്ട്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 133 റൺസ് ആയി. ഇന്ത്യൻ ബോളർമാർ തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്.

ഇന്ത്യക്കായി വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി ഗംഭീര പ്രകടനം കാഴ്ച വെച്ചു. കൂടാതെ അക്‌സർ പട്ടേൽ, അർശ്ദീപ് സിങ്, ഹാർദിക്‌ പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് ബാറ്റർമാർക്ക് മോശമായ സമയമാണ് ഇന്ത്യൻ ബോളിങ് യൂണിറ്റ് കൊടുത്തത്.

ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബാറ്റ്ലറിന്റെ ഒറ്റയാൾ പോരാട്ടത്തിനായിരുന്നു ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായത്. 44 പന്തിൽ 2 സിക്സറുകളും 8 ഫോറും അടക്കം 68 റൺസ് അദ്ദേഹം നേടി. ഒപ്പം ഹാരി ബ്രുക് 14 പന്തിൽ 1 സിക്‌സും 2 ഫോറും അടക്കം 17 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. ബാക്കിയുള്ള താരങ്ങൾ ആരും തന്നെ രണ്ടക്കം കടന്നില്ല.