ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിന്റെ റെഡ് ബോള്‍ സമീപനത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ ഇയോന്‍ മോര്‍ഗന്‍. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് അവരുടെ ആക്രമണ ശൈലി തുടരുമെന്ന് ഇയോന്‍ മോര്‍ഗന്‍ പറഞ്ഞു.
ആക്രമണാത്മകമായി തുടരുക എന്നതായിരിക്കും ഇംഗ്ലണ്ടിന്റെ സമീപനം. ബെന്‍ സ്റ്റോക്സിനും ബ്രണ്ടന്‍ മക്കല്ലത്തിനും കീഴില്‍ അത് അചഞ്ചലമായിരുന്നു. ഏത് സാഹചര്യങ്ങളിലും അവരുടെ മാനസികാവസ്ഥ പ്രോത്സാഹജനകമാണ്- മോര്‍ഗന്‍ പറഞ്ഞു.
ബെന്‍ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള ടീം നിലവില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നേരിടുകയാണ്. സ്പിന്‍ സൗഹൃദ ട്രാക്കില്‍ തങ്ങളുടെ ആദ്യ ഇന്നിംഗ്സില്‍ സന്ദര്‍ശക ടീം തങ്ങളുടെ ആക്രമണാത്മക ക്രിക്കറ്റ് ശൈലിയില്‍ ഉറച്ചുനിന്നു. എന്നാല്‍ 3.81 റണ്‍ റേറ്റില്‍ ആദ്യ ഇന്നിംഗ്സില്‍ അവര്‍ 64.3 ഓവറില്‍ 246 റണ്‍സിന് ഇന്ത്യ പുറത്തായി.
Read more
88 പന്തില്‍ 70 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഇംഗ്ലണ്ടിനായി അര്‍ദ്ധ സെഞ്ച്വറി നേടി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സില്‍ അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.