IND VS ENG: ആദ്യം തികച്ച് ഒരു 36 റൺ എടുക്ക്, എന്നിട്ട് വിളിക്കാം 360 ഡിഗ്രി എന്ന്; ദുരന്തമായി സൂര്യകുമാറിനെ സമീപകാല പ്രകടനങ്ങൾ; കണക്കുകൾ മടുപ്പിക്കുന്നത്

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 133 റൺ വിജയലക്ഷ്യം പിന്തുടർന്നപ്പോൾ ഒരു ബുദ്ധിമുട്ടും കൂടാതെ തന്നെ ഇന്ത്യ ജയിച്ചു കയറുക ആയിരുന്നു. 34 പന്തിൽ 8 സിക്സറുകളും 5 ഫോറും ഉൾപ്പടെ 79 റൺസ് നേടിയ അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 26 റൺ നേടിയ സഞ്ജു സാംസണും മികവ് കാണിച്ചു. കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും സമ്പൂർണ ആധിപത്യം കാണിച്ചായിരുന്നു ഇന്ത്യയുടെ ജയം എന്ന് ശ്രദ്ധിക്കണം.

അതേസമയം സഞ്ജുവും അഭിഷേകുമൊക്കെ മികവ് കാണിച്ചെങ്കിലും ഇന്ത്യയെ വിഷമിപ്പിച്ചത് പൂജ്യമായി മടങ്ങിയ നായകൻ സൂര്യകുമാർ യാദവിന്റെ പ്രകടനം കണ്ടാണ്. റൺ ഒന്നും നേടാതെ താരം മടങ്ങിയതിന് പിന്നാലേ വമ്പൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ടി 20 കണ്ട ഏറ്റവും മികച്ച താരത്തിന്റെ ദയനീയ പ്രകടനത്തിൽ അസ്വസ്ഥരായ ആരാധകർ എക്‌സിൽ അദ്ദേഹത്തിനെതിരെ രംഗത്ത് വരുക ആയിരുന്നു.

ജോഫ്രെ ആർച്ചറുടെ പന്തിൽ അനാവശ്യ ഷോട്ട് കളിക്കാൻ ശ്രമിക്കവെയാണ് താരം വിക്കറ്റ് നൽകി മടങ്ങിയത്. ടി 20 യിൽ അവസാന 6 ഇന്നിങ്സിൽ നിന്നായി 64 റൺ മാത്രമാണ് സൂര്യകുമാറിന് നേടാനായത്, 360 ഡിഗ്രി താരം എന്നൊക്കെ അറിയപ്പെടുന്ന താരത്തിന്റെ ഭാഗത്ത് നിന്ന് ഉള്ള മോശം പ്രകടനമാണ് ട്രോളുകളിലേക്ക് നയിക്കുന്നത്. അവസാനം കളിച്ച വിജയ് ഹസാരെ ട്രോഫിയിലെ രണ്ട് മത്സരങ്ങളിലും താരം പൂജ്യനായിട്ടാണ് മടങ്ങിയത് എന്ന് ശ്രദ്ധിക്കേണ്ട കാര്യമാണ്.

എന്തായാലും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടി 20 താരമായ സൂര്യകുമാറിൽ നിന്ന് മികച്ച ഒരു തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

https://x.com/Varungiri0/status/1882096409773773105/photo/1