IND vs ENG: 209 റണ്‍സ് നേടിയിട്ടും ജയ്സ്വാളിന് ഹര്‍ഷ ഭോഗ്‌ലെയുടെ വിമര്‍ശനം, കാരണം ഇതാണ്

ഇംഗ്ലണ്ടിനെതിരായി വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യന്‍ യുവ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിനെ വിമര്‍ശിച്ച് ഹര്‍ഷ ഭോഗ്‌ലെ. താരം പുറത്തായ രീതിയാണ് ഹര്‍ഷ ഭോഗ്‌ലെയെ ചൊടിപ്പിച്ചത്. ഇരട്ട സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാളിനെ ജയിംസ് ആന്‍ഡേഴ്‌സണാണ് പുറത്താക്കിയത്.

ഒരുപക്ഷേ ഇത് ആന്‍ഡേഴ്‌സന്റെ അവസാന ഓവറായിരിക്കാം. ശേഷം ഒരുപക്ഷെ ജയ്‌സ്വാളിനെ് സ്പിന്നര്‍മാരെ ആക്രമിക്കാമായിരുന്നു. പക്ഷേ എന്തൊരു ഇന്നിംഗ്‌സായിരുന്നു ഇത്- ഹര്‍ഷ ഭോഗ്ലെ എക്സില്‍ കുറിച്ചു.

290 പന്തില്‍ 19 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 209 റണ്‍സാണ് യശസ്വി നേടിയത്. ജയിംസ് ആന്‍ഡേഴ്‌സണ്‍, ഷോയിബ് ബഷീര്‍, റെഹാന്‍ അഹമ്മദ് എന്നിവര്‍ യഥാക്രമം മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയതോടെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 396 റണ്‍സിന് പുറത്തായി.

Read more

മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം മത്സരം കളിക്കുന്നത്. പരുക്കേറ്റ കെ.എല്‍. രാഹുലിനും രവീന്ദ്ര ജഡേജയ്ക്കും പകരം രജത് പട്ടീദാറും കുല്‍ദീപ് യാദവുമാണു ടീമിലുള്ളത്. മുഹമ്മദ് സിറാജും കളിക്കുന്നില്ല. പകരക്കാരനായി മുകേഷ് കുമാറിനെ ടീമിലെടുത്തു. മൂന്നാം മത്സരത്തില്‍ സിറാജ് ടീമിനൊപ്പം ചേരും. അതേസമയം സര്‍ഫറാസ് ഖാനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.