IND vs ENG: 'അദ്ദേഹം കൂടുതല്‍ അഭിനന്ദനം അര്‍ഹിക്കുന്നു': ഇന്ത്യന്‍ താരത്തെക്കുറിച്ച് സഹീര്‍ ഖാന്‍

ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ ബാസ്ബോള്‍ പരാജയപ്പെട്ടു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം അക്‌സര്‍ പട്ടേലും ജസ്പ്രീത് ബുംറയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 246 റണ്‍സിന് പുറത്താക്കി.

ഒന്നാം ദിനത്തിന്റെ അവസാന സെഷനില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ഇംഗ്ലീഷ് ബോളര്‍മാര്‍ക്കെതിരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടു. യശസ്വി ജയ്സ്വാളിന്റെ കൗണ്ടര്‍ അറ്റാക്കിംഗ് പ്രകടനം ഇംഗ്ലണ്ടിനെ തറപറ്റിച്ചു. ഈ പ്രകടനത്തില്‍ യുവതാരത്തെ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്‍ പ്രശംസിച്ചു.

അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ക്ക് അദ്ദേഹം കൂടുതല്‍ പ്രശംസ അര്‍ഹിക്കുന്നു. ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം ബാറ്റി വീശിയത്. ഫ്രണ്ട്-ഫൂട്ടില്‍ യശസ്വി ജയ്സ്വാള്‍ മികച്ചതാണ്. ബാക്ക്-ഫൂട്ടില്‍നിന്നും അദ്ദേഹം മികച്ച സ്‌ട്രോക്കുകള്‍ കളിച്ചു. ജയ്സ്വാള്‍ കാലുകള്‍ നന്നായി ചലിപ്പിക്കുന്നു.

ഈ മൂന്ന് ഗുണങ്ങളും അവനെ ആകര്‍ഷകമായ സ്‌ട്രോക്ക് മേക്കര്‍ ആക്കുന്നു. അവന്‍ ബോളര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തി, അസാധാരണമായ ഷോട്ടുകള്‍ നമ്മള്‍ കണ്ടു. തന്റെ ഇന്നിംഗ്സിന്റെ തുടക്കം മുതല്‍ യുവ ബാറ്റര്‍ പോസിറ്റീവായി കളിച്ചു- സഹീര്‍ പറഞ്ഞു.

ഒന്നാം ദിനം 70 പന്തില്‍ 76 റണ്‍സുമായി പുറത്താകാതെ നിന്ന ജയ്സ്വാള്‍ 108.57 എന്ന സ്ട്രൈക്കില്‍ റണ്ണെടുത്തു. 9 ഫോറും 3 സിക്സും പറത്തി 27 പന്തില്‍ 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കൊപ്പം 80 റണ്‍സിന്റെ കൂട്ടുകെട്ട് പങ്കിട്ടു. എന്നാല്‍ രണ്ടാം ദിനത്തില്‍ തന്‍രെ പ്രകടനം സെഞ്ച്വറിയിലേക്ക് എത്തിക്കാനാകാതെ താരം 80 റണ്‍സില്‍ പുറത്തായി.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ