ഇന്ത്യന്‍ ടീം മാനേജ്മെന്റ് കെഎസ് ഭാരതിനോട് അല്‍പ്പം ക്ഷമ കാണിക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. നിലവില്‍ 1-1 ന് സമനിലയിലായ 5 മത്സരങ്ങളുടെ പരമ്പര ഫെബ്രുവരി 15 ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ പുനരാരംഭിക്കുമ്പോള്‍ വിദര്‍ഭയുടെ ധ്രുവ് ജുറലിന് ടെസ്റ്റ് അരങ്ങേറ്റവും വിക്കറ്റ് കീപ്പിംഗ് ഗ്ലൗസും ഇന്ത്യ കൈമാറുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാകുമ്പോഴാണ് കെഎസ് ഭരതിനെ പിന്തുണച്ചുള്ള ചോപ്രയുടെ പ്രതികരണം.
ധ്രുവ് ജുറല്‍ രാജ്കോട്ടില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കുമെന്ന വാര്‍ത്തകള്‍ ഞാന്‍ കേള്‍ക്കുന്നു. എന്നോട് വ്യക്തിപരമായി ചോദിച്ചാല്‍, കെഎസ് ഭരതിനെ വിലയിരുത്തേണ്ടത് അദ്ദേഹത്തിന്റെ വിക്കറ്റ് കീപ്പിംഗിനെ അടിസ്ഥാനമാക്കിയാണ്. അതില്‍ അവന്‍ മോശമാണെന്ന് ഞാന്‍ കരുതുന്നില്ല. അവന്‍ ഒരു നല്ല ജോലി ചെയ്യുന്നു.
ഇത് ബുദ്ധിമുട്ടുള്ള പിച്ചുകളാണ്, നിങ്ങള്‍ക്ക് ഒരു സ്‌പെഷ്യലിസ്റ്റ് കീപ്പറെ വേണമെന്ന് നിങ്ങള്‍ പറഞ്ഞു. അതിനാല്‍ ആ സ്‌പെഷ്യലിസ്റ്റ് കീപ്പറുടെ റോളില്‍, ഭരത് തന്റെ കടമ നിറവേറ്റുകയാണ്. ഹൈദരാബാദില്‍ രണ്ട് ഇന്നിംഗ്സിലും നന്നായി കളിച്ചു.
വാസ്തവത്തില്‍, രണ്ടാം ഇന്നിംഗ്‌സില്‍, അദ്ദേഹം കുറച്ചുകൂടി ബാറ്റ് ചെയ്തിരുന്നെങ്കില്‍, ഇന്ത്യ മത്സരത്തില്‍ വിജയിക്കുമായിരുന്നു. അവന്‍ അടുത്ത മത്സരവും കളിക്കണമെന്ന് ഞാന്‍ കരുതുന്നു. ഒരു കീപ്പറെ കീപ്പറായി കാണണം- ആകാശ് ചോപ്ര പറഞ്ഞു.