ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. യുവ താരം അഭിഷേക് ശർമ്മയുടെ മികവിലാണ് ഇന്ത്യ ആദ്യ മത്സരം വിജയിച്ചത്. 34 പന്തിൽ 8 സിക്സറുകളും, 5 ഫോറും ഉൾപ്പടെ 79 റൺസ് ആണ് അഭിഷേക് അടിച്ചെടുത്തത്. ബാറ്റിംഗിലും ബോളിങ്ങിലും ഇന്ത്യക്കായിരുന്നു പൂർണ ആധിപത്യം.
അഭിഷേകിനൊപ്പം മലയാളി താരമായ സഞ്ജു സാംസണും മികച്ച പ്രകടനം കാഴ്ച വെച്ചു. താരം 20 പന്തിൽ ഒരു സിക്‌സും, 4 ഫോറും അടക്കം 26 റൺസ് ആണ് താരം അടിച്ചെടുത്തത്. എന്നാൽ സൂര്യ കുമാർ യാദവ് ഗോൾഡൻ ഡക്ക് ആയി പോയത് വൻ വിമർശനത്തിന് കാരണമായിട്ടുണ്ട്. നാളുകൾ ഏറെയായി അദ്ദേഹം ഇപ്പോൾ ഫോം ഔട്ട് ആണ്. അഭിഷേകിന്റെ കൂടെ മികച്ച പാർട്ണർഷിപ്പ് നൽകിയത് തിലക് വർമ്മയാണ്. 16 പന്തിൽ 19 റൺസ് അദ്ദേഹം നേടി. കൂടാതെ ഹാർദിക് പാണ്ട്യയും നാല് പന്തിൽ മൂന്നു റൺസ് നേടി.
ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ 132 റൺസിന് ഓൾ ഔട്ട് ആക്കാൻ ഇന്ത്യക്ക് സാധിച്ചു. വരുൺ ചക്രവർത്തി മൂന്നു വിക്കറ്റുകൾ നേടി ഗംഭീര പ്രകടനം കാഴ്ച വെച്ചു. കൂടാതെ അക്‌സർ പട്ടേൽ, അർശ്ദീപ് സിങ്, ഹാർദിക് പാണ്ട്യ എന്നിവർ രണ്ട് വിക്കറ്റുകളും നേടി. തുടക്കം മുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ച വെക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് ബാറ്റർമാർക്ക് മോശമായ സമയമാണ് ഇന്ത്യൻ ബോളിങ് യൂണിറ്റ് കൊടുത്തത്.
ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബാറ്റ്ലറിന്റെ ഒറ്റയാൾ പോരാട്ടത്തിനായിരുന്നു ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായത്. 44 പന്തിൽ 2 സിക്സറുകളും 8 ഫോറും അടക്കം 68 റൺസ് അദ്ദേഹം നേടി. ഒപ്പം ഹാരി ബ്രുക് 14 പന്തിൽ 1 സിക്‌സും 2 ഫോറും അടക്കം 17 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചു. ബാക്കിയുള്ള താരങ്ങൾ ആരും തന്നെ രണ്ടക്കം കടന്നില്ല. ബോളിങ്ങിൽ ജോഫ്രെ അർച്ചർ രണ്ട് വിക്കറ്റുകളും, ആദിൽ റഷീദ് ഒരു വിക്കറ്റും നേടി.