IND vs ENG: ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ടെസ്റ്റുകളിൽനിന്ന് സൂപ്പര്‍താരം പുറത്ത്

നടുവേദനയെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ടെസ്റ്റുകളില്‍ നിന്ന് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ പുറത്തായതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്സ്പ്രസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോര്‍വേഡ് ഡിഫന്‍സ് നടത്തുമ്പോള്‍ പുറത്ത് അസ്വസ്തതയും ഞരമ്പുകള്‍ക്ക് വേദനയും ഉണ്ടെന്ന് പരാതിപ്പെട്ട അയ്യര്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) കൂടുതല്‍ പരിശോധനയ്ക്ക് വിധേയനാകുമെന്ന് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

30-ലധികം ഡെലിവറികള്‍ അഭിമുഖീകരിച്ചതിന് ശേഷം തനിക്ക് അനുഭവപ്പെടുന്ന അസ്വസ്ഥതകളെക്കുറിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്റിനോടും മെഡിക്കല്‍ സ്റ്റാഫിനോടും ആശയവിനിമയം നടത്തി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) അടുത്ത മാസം താരം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫെബ്രുവരി 9 വെള്ളിയാഴ്ച ബിസിസിഐ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും സെലക്ഷന് ലഭ്യവുമാകുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ടെസ്റ്റില്‍ നാലാം സ്ഥാനത്തെത്തിയ അയ്യര്‍ക്ക് വേണ്ടി ചുവടുവെച്ചേക്കാം.

രാജ്കോട്ട് (ഫെബ്രുവരി 15-19), റാഞ്ചി (ഫെബ്രുവരി 23-27), ധര്‍മശാല (മാര്‍ച്ച് 7-11) എന്നിവടങ്ങളിലാണ് അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍.

Latest Stories

മെൽബണിൽ സ്പിൻ മാന്ത്രികന് ആദരവ്; ബോക്സിംഗ് ഡേയിൽ കാണികളെ വിസ്മയിപ്പിച്ച ഹൃദയസ്പർശിയായ നിമിഷം

'ഒരു യുഗത്തിന്റെ അവസാനം'; എംടിക്ക് വിടചൊല്ലാൻ കേരളം, അന്ത്യോപചാരം അർപ്പിക്കാൻ ആയിരങ്ങൾ

BGT 2024-25: 'ഒന്നും അവസാനിച്ചിട്ടില്ല, തുടങ്ങിയിട്ടേയുള്ളു...'; ബുംറയെ വെല്ലുവിളിച്ച് കോന്‍സ്റ്റാസ്, പത്തിക്കടിച്ച് ജഡേജ

അദ്ദേഹം മരിക്കാതിരിക്കാന്‍ നേര്‍ച്ചകള്‍ നേര്‍ന്നിരുന്നു, വട്ട പൂജ്യമായിരുന്ന എന്നെ ലോകമറിയുന്ന കുട്ട്യേടത്തി ആക്കി മാറ്റിയത് എംടിയാണ്: കുട്ട്യേടത്തി വിലാസിനി

രോഗിയായ ഭാര്യയെ പരിചരിക്കാനായി ജോലി ഉപേക്ഷിച്ചു; യാത്രയയപ്പ് ചടങ്ങിൽ ഭാര്യ കൺമുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

BGT 2024-25: 'സൂര്യകിരീടം വീണുടഞ്ഞു...', കോന്‍സ്റ്റാസ് കടുത്ത കോഹ്‌ലി ആരാധകന്‍!

അഗ്രസീവ് ഹീറോക്ക് കിട്ടിയത് മുട്ടൻ പണി; വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി ഐസിസി

പ്രീമിയർ ഷോ നിരോധിച്ച നടപടി പിൻവലിക്കില്ല; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രേവന്ത് റെഡ്ഡി

എനിക്ക് ഒരു ഊഴം കൂടി തരുമോ... അങ്ങ് പങ്കുവച്ച വിഷമം ഒരിക്കലും മറക്കില്ല: വിഎ ശ്രീകുമാര്‍

അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ട; നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്