തോല്‍വിയില്‍ ഒതുങ്ങാതെ ഇംഗ്ലണ്ടിന്റെ നിര്‍ഭാഗ്യം; സൂപ്പര്‍ താരം പുറത്ത്

രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ 151 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ടിന് മറ്റൊരു തിരിച്ചടികൂടി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡ് മൂന്നാം മത്സരത്തില്‍ കളിച്ചേക്കില്ലെന്നാണ് വിവരം.

രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു മാര്‍ക്ക് വുഡിന് പരിക്കേറ്റത്. ബൗണ്ടറി രക്ഷപെടുത്താനുള്ള ശ്രമത്തിനിടെ താരം തോളിടിച്ച് പരസ്യ ഹോര്‍ഡിംഗിലേക്ക് വീഴുകയായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റിന്റെ അവസാന ദിനം പരിക്കിന്റെ പ്രശ്‌നങ്ങളൊന്നുമില്ലാതെ താരം പന്തെറിഞ്ഞിരുന്നു. എങ്കിലും താരം ഇടയ്ക്കിടെ മൈതാനം വിട്ട് കൈയ്ക്ക് ചൂട് പിടിക്കുന്നുണ്ടായിരുന്നു.

Mark Wood suffers shoulder injury, doubtful for third Test against India |  Cricket News - Times of India

Read more

ഹെഡിംഗ്ലിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ വുഡിനെ ടീമില്‍ ഉള്‍പ്പെടുത്തുന്ന സാഹസത്തിന് ഇംഗ്ലണ്ട് മുതിര്‍ന്നേക്കില്ല.