IND vs ENG: ജയ്‌സ്വാള്‍ കൊള്ളാം, പക്ഷെ ഒരു പ്രശ്‌നമുണ്ട്; ചൂണ്ടിക്കാട്ടി പീറ്റേഴ്‌സണ്‍

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുമായി തിളങ്ങിയ ഇന്ത്യന്‍ യുവതാരം യശ്വസി ജയ്സ്വാളിനെ പ്രശംസിച്ച് ഇംഗ്ലീഷ് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. ജയ്സ്വാള്‍ പ്രതിഭയുള്ള താരമാണെങ്കിലും യുവതാരം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പീറ്റേഴ്സണ്‍.

സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള കഴിവ് ജയ്സ്വാളിനുണ്ട്. എന്നാല്‍ ജയിംസ് ആന്‍ഡേഴ്സനെപ്പോലെയുള്ള വലിയ ബോളര്‍മാരെ നേരിടുമ്പോള്‍ ശ്രദ്ധിക്കണം. അല്‍പ്പം കൂടി ക്ഷമകാട്ടണം. സ്പിന്നര്‍മാര്‍ക്കെതിരേ എല്ലാ പന്തും സിക്സര്‍ പറത്താനാനാണ് അവന്‍ ശ്രമിക്കുന്നത്. ജയ്സ്വാളിനെ സംബന്ധിച്ച് വിശാഖപട്ടണത്തെ പിച്ച് വളരെ വലുതല്ല.

സ്പിന്നര്‍മാര്‍ക്കെതിരേ സിക്സര്‍ പറത്തുമ്പോഴും പൂര്‍ണ്ണമായ കണക്ഷന്‍ ലഭിക്കുന്നില്ല. ആദ്യ ഇന്നിങ്സില്‍ അല്‍പ്പം കൂടി ക്ഷമയോടെ ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോകണമായിരുന്നു’- പീറ്റേഴ്സന്‍ പറഞ്ഞു.

മത്സരത്തില്‍ 290 പന്തില്‍ 19 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 209 റണ്‍സാണ് യശസ്വി നേടിയത്. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി തികയ്ക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ മാത്രം താരമാണ് യശസ്വി. വിശാഖപട്ടണം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി തികയ്ക്കുമ്പോള്‍ യശസ്വി ജയ്സ്വാളിന് 22 വയസ്സാണു പ്രായം.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം