ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം നാളെ നടക്കാനിരിക്കെ മായങ്ക് അഗര്‍വാള്‍ പരിക്കേറ്റ് പുറത്തായത് വന്‍ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഇംഗ്ലണ്ട് പര്യടനത്തിനിടെ പുറത്താകുന്ന നാലാമത്തെ താരമാണ് മായങ്ക്. നെറ്റ്‌സില്‍ പരിശീലനത്തിനിടെ
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പന്ത് തലയില്‍ കൊണ്ടാണ് മായങ്കിന് പരുക്കേറ്റത്. താരത്തിന് ആദ്യ ടെസ്റ്റിന് ഇ
മായങ്കിന്റെ പുറത്താകല്‍ മറ്റൊരു ഓപ്പണറേ തപ്പേണ്ട സ്ഥിതിയാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. കെ.എല്‍ രാഹുല്‍, ഹനുമ വിഹാരി, അഭിമന്യൂ ഈശ്വര്‍ എന്നിവരാണ് മായങ്കിന് പകരക്കാരനാവാന്‍ ലിസ്റ്റിലുള്ളവര്‍. ഇതില്‍ തന്നെ രാഹുലിനും വിഹാരിയ്ക്കുമാണ് സാധ്യത കൂടുതല്‍.
ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റില്‍ നിന്ന് 29.90 ശരാശരിയില്‍ 299 റണ്‍സാണ് രാഹുല്‍ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 27കാരനായ ഹനുമ വിഹാരി ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ച് പരിചയസമ്പത്തുള്ളയാളാണ്. 2018ല്‍ മെല്‍ബണില്‍ ഓപ്പണറായി ഇറങ്ങിയ വിഹാരിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.
മായങ്കിന് പരുക്കേറ്റ വിവരം ഔദ്യോഗികമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ ഒബ്സര്‍വേഷനിലാണെന്നും ബി.സി.സി.ഐ പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ സിറാജിന്റെ ബോള്‍ കൈയ്ക്ക് കൊണ്ട് പരിക്കേറ്റ് വാഷിംഗ്ടണ്‍ സുന്ദറും പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു.