IND VS ENG: സഞ്ജുവിന് റൺ നേടാൻ ആ ഒറ്റ കാര്യം ചെയ്താൽ മതി, പിന്നെ താരത്തിന് തിരിഞ്ഞുനോക്കേണ്ടതായി വരില്ല: അമ്പാട്ടി റായിഡു

ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി 20 യിൽ എങ്കിലും ജോഫ്ര ആർച്ചറിനെതിരെ പുൾ ഷോട്ട് കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ അമ്പാട്ടി റായിഡു സഞ്ജു സാംസണ് ഉപദേശവുമായി രംഗത്ത്. തന്റെ രാജസ്ഥാൻ റോയൽസ് (ആർആർ) ടീംമേറ്റിന്റെ സ്പെൽ അതിജീവിച്ച് മറ്റ് ബോളർമാരെ ആക്രമിക്കാൻ വിക്കറ്റ് കീപ്പർ ബാറ്ററിന് കാണാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അവസാന രണ്ട് മത്സരങ്ങൾ വരാനിരിക്കെ സഞ്ജു തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സഞ്ജുവും സൂര്യകുമാറും ഉൾപ്പെടുന്ന വെടിക്കെട്ട് താരങ്ങൾ തിളങ്ങാതെ പോകുന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. സ്റ്റാർ സ്പോർട്സ് ഷോയുടെ ചർച്ചയ്ക്കിടെ ‘മാച്ച് പോയിൻറ്’ പരിപാടിയിൽ അമ്പാട്ടി റായിഡു സൂര്യകുമാറിന്റെയും സഞ്ജുവിന്റേയും മോശം ഫോമിനെക്കുറിച്ച് സംസാരിച്ചത് ഇങ്ങനെ:

“ഇത് ആശങ്കയുടെ മേഖലയല്ല, മറിച്ച് സഞ്ജു ഇത്തരത്തിൽ പുറത്താകേണ്ട ഒരു താരമല്ല. തുടർച്ചയായി സംഭവിച്ച ഒരു പിഴവിനെ എളുപ്പത്തിൽ മറികടക്കാൻ സാധിക്കും.”

മുൻ താരം ഇങ്ങനെ പറഞ്ഞു:

“സൂര്യക്ക് മുന്നിൽ ഉള്ള സമ്മർദ്ദം എന്താണെന്ന് വെച്ചാൽ അവനെതിരെ ഇപ്പോൾ ബോളർമാർ കൃത്യമായ തന്ത്രത്തിലാണ് വരുന്നത് എന്നതാണ്. നല്ല പേസിനെതിരെ അവൻ എപ്പോഴും നന്നായി കളിക്കും. എന്തായാലും സൂര്യ സമയം എടുത്ത് കളിക്കുക എന്നതാണ് ഇതിനുള്ള പ്രതിവിധി.”

മൂന്ന് ഇന്നിംഗ്സുകളിൽ 8.67 എന്ന മോശം ശരാശരിയിൽ സൂര്യകുമാർ യാദവ് 26 മാത്രമാണ് സൂര്യകുമാറിന് ഇതുവരെ നേടാനായത്.

Read more