ഡേവിഡ് മലന്റെ വരവാണ് ഇംഗ്ലണ്ട് ടീമിന്റെ മികച്ച മാറ്റത്തിന് പിന്നിലെന്ന് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. മലന്റെ വരവ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ ശക്തമാക്കിയെന്നും അവരുടെ പ്രകടനം തന്നെ ഏറെ മികവുറ്റതായെന്നും വോണ്‍ അഭിപ്രായപ്പെട്ടു.
‘മലനെ ഇംഗ്ലണ്ട് ലീഡ്‌സ് ടെസ്റ്റിനുള്ള ടീമിലുള്‍പ്പെടുത്തിയതോടെ അവര്‍ കരുത്തരായി. മാലന്‍ കഴിവുള്ള ഒരു പരിചയസമ്പന്നനായ കളിക്കാരനാണ്. അവന്റെ വരവോട് കൂടി ഇംഗ്ലണ്ട് ബാറ്റിംഗിന്റെ കെട്ടുപാട് തന്നെ മാറി. അടുത്ത ടെസ്റ്റില്‍ സാം കറന്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അവന്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. അവന്‍ ടീമില്‍ എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.’
‘അവന്‍ ഒരു നല്ല ക്രിക്കറ്റ് കളിക്കാരനാണ്, പക്ഷേ ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചവനാണെന്ന് തോന്നുന്നില്ല. ഓവലിലെ ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ സാധ്യതയുള്ളതിനാല്‍ സാം കറന് പകരം ജാക്ക് ലീഷിനെയോ മാറ്റ് പാര്‍ക്കിന്‍സണിനെയോ ഇംഗ്ലണ്ട് കളിപ്പിക്കണം’ വോണ്‍ അഭിപ്രായപ്പെട്ടു.