ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കാനിരിക്കെ വ്യത്യസ്ത വിലയിരുത്തലുമായി ഇംഗ്ലീഷ് മുന്‍ സ്പിന്നര്‍ മോണ്ടി പനേസര്‍. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ജസ്പ്രിത് ബുംറയുടെ ബോളിംഗ് ശൈലിയേക്കാള്‍ ഗുണം ചെയ്യുക ഷര്‍ദുല്‍ താക്കൂറിന്റെ ശൈലിയാണെന്നാണ് പനേസര്‍ പറയുന്നു.
‘ഇംഗ്ലണ്ടിനെതിരെ ബുംറയേക്കാള്‍ മികച്ച ഓപ്ഷന്‍ ഷര്‍ദുല്‍ താക്കൂറായിരിക്കും. അവന്‍ നന്നായി ബാറ്റും ചെയ്യും. ഇംഗ്ലണ്ടിന്റെ വാലറ്റത്തിന് എതിരെ നല്ലൊരു ഓപ്ഷനായിരിക്കും അവന്‍. ഇംഗ്ലണ്ടിലെ സ്വാഭാവിക ലെംഗ്ത്തില്‍ പന്തെറിയാന്‍ അവന് കഴിയും. അതാണ് പ്രധാനം.” പനേസര്‍ പറഞ്ഞു.
അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. ഓഗസ്റ്റ് ട്രെന്റ് ബ്രിഡ്ജാണ് വേദി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെട്ട ഇന്ത്യ ഒരു തിരിച്ചുവരവ് ലക്ഷ്യം വെച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്.