ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍നിന്ന് വിരാട് കോഹ്‌ലി പുറത്തായതോടെ വരാനിരിക്കുന്ന പരമ്പരയില്‍ ആ വിടവിലേക്ക് ചുവടുവെക്കാനുള്ള ബാധ്യത പ്രീമിയര്‍ ബാറ്റര്‍മാരായ കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്കാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഇന്ത്യയ്ക്ക് ഫലപ്രദമായ തുടക്കം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍, യശ്വസി ജയ്സ്വാളും ശ്രേയസ് അയ്യരും പരമ്പരയില്‍ തിളങ്ങുമെന്ന പ്രതീക്ഷ പങ്കുവെച്ചു.
നാട്ടിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ ശേഷിയുള്ള താരമാണ് യശ്വസി ജയ്സ്വാള്‍. ഇടം കൈയന്‍ ബാറ്റ്സ്മാനാണ് ജയ്സ്വാള്‍. ഇംഗ്ലണ്ടിനെതിരേ ഏറ്റവും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ളവനാണ് ജയ്സ്വാള്‍.
മറ്റൊരു താരം ശ്രേയസ് അയ്യരാണ്. ഇന്ത്യന്‍ സാഹചര്യങ്ങളെ നന്നായി ഉപയോഗപ്പെടുത്തുന്ന താരമാണ് ശ്രേയസ്. അവസാന ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രേയസിനായിരുന്നു. അഞ്ചാം നമ്പറില്‍ ടെസ്റ്റിലും മികവ് കാട്ടാന്‍ ശ്രേയസിന് സാധിക്കും.
ആക്രമണോത്സകതയോടെ കളിക്കുന്ന താരമാണവന്‍. പിച്ചിനെ മനസിലാക്കി നിലയുറപ്പിച്ചാല്‍ അവന്റെ ബാറ്റിംഗ് കണ്ടിരിക്കാന്‍ മനോഹരമാണ്. ലോകകപ്പിലെ മികവ് ശ്രേയസ് ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്- ഗവാസ്‌കര്‍ പറഞ്ഞു.