ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ ആരംഭിക്കും. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അരങ്ങേറ്റം കുറിക്കും.
ഈ പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന അഞ്ചാമത്തെ താരമാണ് ദേവ്ദത്ത്. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തിയപ്പോള്‍ ആകാശ് ദീപിന് സ്ഥാനം നഷ്ടപ്പെട്ടു. രജദ് പടിദാറിന് പകരക്കാരനായാണ് ദേവ്ദത്തിന്‍റെ വരവ്. ഇന്ത്യന്‍ നിരയില്‍ ആര്‍ അശ്വിന്‍റെയും ഇംഗ്ലണ്ട് നിരയില്‍ ജോണി ബെയര്‍സ്റ്റോയുടെയും 100ാം ടെസ്റ്റ് മത്സരമാണിത്.
റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റില്‍ കളിച്ച ഒലി റോബിന്‍സണെ ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. പകരം പേസര്‍ മാര്‍ക് വുഡിനെ ടീമില്‍ തിരിച്ചെത്തിച്ചു. സ്പിന്നര്‍മാരായി ഷുഐബ് ബഷീറും ടോം ഹാര്‍ട്‌ലിയും പ്ലേയിംഗ് ഇലവനില്‍ തുടരും.
ഹിമാചല്‍പ്രദേശും ഡല്‍ഹിയും തമ്മില്‍ രഞ്ജി ട്രോഫി മത്സരം കളിച്ച പിച്ചില്‍ തന്നെയാണ് ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റും കളിക്കുന്നത്. ഹിമാചല്‍-ഡല്‍ഹി മത്സരത്തില്‍ വീണ 40 വിക്കറ്റില്‍ 36ഉം വീഴ്ത്തിയത് പേസര്‍മാരായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരം തോറ്റെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകള്‍ വിജയിച്ച് രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ട്ലി, മാര്‍ക്ക് വുഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഷുഐബ് ബഷീര്‍.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, ദേവ്ദത്ത് പടിക്കല്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്ീത് ബുംറ.