എന്തായിരുന്നു ഗില്ലുമായുള്ള പ്രശ്നം?, വെളിപ്പെടുത്തി ആന്‍ഡേഴ്‌സണ്‍

ധര്‍മ്മശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലുമായി നടന്ന വാക്‌പോരിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍. ബിബിസി ടെയ്ല്‍എന്‍ഡേഴ്സ് പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഗില്ലുമായുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് താരം തുറന്നു പറഞ്ഞത്.

ഇന്ത്യക്കു പുറത്ത് നീ റണ്‍സൊക്കെ നേടിയിട്ടുണ്ടോ? ഇങ്ങനെ എന്തോ ആയിരുന്നു ഗില്ലിനോടു താന്‍ പറഞ്ഞതെന്ന് ആന്‍ഡേഴ്സണ്‍ വെളിപ്പെടുത്തി. ഇതിനു ഗില്‍ പ്രതികരിക്കുകയും ചെയ്തു. നിങ്ങള്‍ക്കു വിരമിക്കാന്‍ സമയമായില്ലേ എന്നായിരുന്നു ഗില്ലിന്റെ വാക്കുകള്‍. രണ്ടു ബോളുകള്‍ക്കു ശേഷം ഗില്ലിനെ താന്‍ പുറത്താക്കുകയും ചെയ്തതായും ആന്‍ഡേഴ്സണ്‍ വ്യക്തമാക്കി.

ധര്‍മ്മശാലയില്‍ ഇന്ത്യക്കു വേണ്ടി ആദ്യ ഇന്നിംഗ്സില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയ ഗില്‍ കിടിലന്‍ സെഞ്ച്വറി നേടിയിരുന്നു. 150 ബോളില്‍ 12 ഫോറും അഞ്ചു സിക്സറുമടക്കം 110 റണ്‍സാണ് താരം അടിച്ചെടുത്തത്. പക്ഷെ സെഞ്ച്വറിക്കു പിന്നാലെ ഗില്ലിനെ ആന്‍ഡേഴ്സന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 64 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കി.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം