IND vs ENG: ഇന്ത്യക്കെതിരായ പരമ്പരയില്‍നിന്ന് സൂപ്പര്‍ താരം പിന്മാറി, ആരാധകരോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഹാരി ബ്രൂക്ക് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാലാണ് താരത്തിന്റെ പിന്മാറ്റം. ഇന്ത്യന്‍ പര്യടനം അവസാനിപ്പിച്ച് ഉടന്‍ തന്നെ അദ്ദേഹം നാട്ടിലേക്ക് മടങ്ങും.

ഈ സമയത്ത് എല്ലാവരും അവരുടെ സ്വകാര്യതയെ മാനിക്കണമെന്ന് ബ്രൂക്കിന്റെ കുടുംബം അഭ്യര്‍ത്ഥിച്ചു. മാധ്യമങ്ങളോടും ആരാധകരോടും അഭിപ്രായങ്ങള്‍ പറയുന്നതില്‍ നിന്നും വ്യക്തിജീവിതത്തിലേക്ക് കടന്നുകയറുന്നതില്‍നിന്നും വിട്ടുനില്‍ക്കണമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

റെഡ് ബോള്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ബ്രൂക്ക്. അദ്ദേഹത്തിന്റെ അഭാവം ബെന്‍ സ്റ്റോക്സിന്റെ നേതൃത്വത്തിലുള്ള ടീമിന് വലിയ നഷ്ടമായിരിക്കും.

ജനുവരി 25-ന് ഹൈദരാബാദിലാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. ാള്‍റൗണ്ടര്‍ ഡാന്‍ ലോറന്‍സിനെ ബ്രൂക്കിന് പകരക്കാരനായി പ്രഖ്യാപിച്ചു. ഒലോറന്‍സ് തിങ്കളാഴ്ച ടീമിനൊപ്പം ചേരും.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്