ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം ഇന്ന് റാഞ്ചിയില്‍ ആരംഭിക്കും. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 2-1ന് മുന്നിലുള്ള ഇന്ത്യ നാലാം മത്സരം ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇറങ്ങുക. അതേ സമയം നാലാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനുറച്ചാവും ഇംഗ്ലണ്ട് ഇറങ്ങുക.
നാലാം ടെസ്റ്റില്‍ സ്പിന്‍ പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. പിച്ചില്‍ നിരവധി വിള്ളലുകളുണ്ട്. ഇത് ഇന്ത്യയുടെ സ്പിന്നര്‍മാര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറയും കെഎല്‍ രാഹുലും ഇന്ന് കളിക്കില്ല. ഇന്ത്യന്‍ നിരയില്‍ ആകാശ് ദീപ് അരങ്ങേറ്റം കുറിക്കും. ഈ പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്ന നാലാമത്തെ താരമാണ് ആകാശ്.
ഇംഗ്ലണ്ട് രണ്ട് മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. മാര്‍ക്ക് വുഡിന് പകരം ഒലി റോബിന്‍സനെ കളിപ്പിക്കും. ഷൊയ്ബ് ബഷീറും ഇംഗ്ലണ്ടിന്റെ പ്ലേയിങ് 11ലേക്ക് തിരിച്ചെത്തി.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, രജത് പതിദാര്‍, സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവന്‍: സാക്ക് ക്രാളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ്, ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ട്ലി, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്സണ്‍, ഷോയിബ് ബഷീര്‍.