IND vs ENG: 'അതില്‍ ഒരു സംശയവുമില്ല'; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാര്‍ഥിവ് പട്ടേല്‍

വിശാഖപട്ടണത്ത് ഇന്ത്യ ഉയര്‍ത്തിയ 399 റണ്‍സ് വിജയലക്ഷ്യം ബാസ്‌ബോളിംഗിലൂടെ മറികടക്കാന്‍ ഇംഗ്ലണ്ടിന് കഴിയുമെന്ന് ഇന്ത്യന്‍ മുന്‍ താരം പാര്‍ഥിവ് പട്ടേല്‍. 47 പന്തില്‍ 104 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിന് 399 റണ്‍സിന്റെ ഭീമാകാരമായ വിജയലക്ഷ്യം വെച്ചുകൊണ്ട് ഇന്ത്യ തങ്ങളുടെ നില ഉറപ്പിച്ചു. എന്നാലും 399 മറികടക്കാന്‍ പോകുന്ന ശക്തി ഇംഗ്ലണ്ടിന് ഉണ്ട് എന്നതില്‍ ഒരു സംശയവുമില്ലെന്ന് പാര്‍ഥിവ് പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് വലിയ ഭീഷണിയാണ് എന്നതില്‍ ഒരു സംശയവുമില്ല. ഇപ്പോള്‍ സാക് ക്രോളി നന്നായി ബാറ്റ് ചെയ്യുന്നു. ക്രീസില്‍ അദ്ദേഹം ഉണ്ട്, അതിനാല്‍ ഇംഗ്ലണ്ടിന് ഇവിടെ നിന്ന് ജയിക്കേണ്ടത് എങ്ങനെയാണ് എന്ന് അറിയാം എന്ന് ഞാന്‍ കരുതുന്നു.

അവര്‍ക്ക് തീര്‍ച്ചയായും വിജയിക്കാന്‍ കഴിയും, കാരണം 332 റണ്‍സ് ആണ് ഇനി വേണ്ടത്, അവരുടെ ബാറ്റിംഗും ഫോം മികച്ചതണ്. മറ്റൊന്ന്, അവര്‍ ഹൈദരാബാദില്‍ മോശം വിക്കറ്റില്‍ കളിച്ചപ്പോള്‍, രണ്ടാം ഇന്നിംഗ്സില്‍ നിങ്ങള്‍ 400-ലധികം റണ്‍സ് സ്‌കോര്‍ ചെയ്തു എന്നതാണ്. അതിനാല്‍ ഈ റണ്‍ ചെയ്‌സ് പൂര്‍ത്തിയാക്കാനുള്ള ബാറ്റിംഗ് ഇംഗ്ലണ്ടിന് തീര്‍ച്ചയായും ഉണ്ട്- പാര്‍ഥിവ് പറഞ്ഞു.

ഒരു വിക്കറ്റിനു 67 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം ഇംഗ്ലണ്ട് കളി അവസാനിപ്പിച്ചത്. ഒമ്പതു വിക്കറ്റുകളും രണ്ടു ദിവസവും ബാക്കിനില്‍ക്കെ ഇംഗ്ലണ്ടിനു ജയിക്കാന്‍ ഇനിയും 332 റണ്‍സ് കൂടി വേണം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ