മഴ രക്ഷയ്‌ക്കെത്തി, പരമ്പര പോക്കറ്റിലാക്കി ഇന്ത്യ

കിവീസിനെതിരായ ടി20 പരമ്പര 1-0 ന് ഇന്ത്യ സ്വന്തമാക്കി. മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ പരമ്പര വിജയികളായത്. ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരം ഇന്ത്യ 65 റണ്‍സിന് വിജയിച്ചിരുന്നു.

161 റണ്‍സിന്റെ വിജയലക്ഷ്യമാണ് മൂന്നാം ടി20യില്‍ കിവികള്‍ ഇന്ത്യക്കു നല്‍കിയത്. റണ്‍ചേസില്‍ ഇന്ത്യ ഒമ്പതോവറില്‍ നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 75 റണ്‍സില്‍ നില്‍ക്കെ മഴെത്തുകയും കളി തടസ്സപ്പെടുകയുമായിരുന്നു. തുടര്‍ന്ന് മല്‍സരം പുനരാംരംഭിക്കാനുമായില്ല.

ഡെക്കവര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ നേടേണ്ടിയിരുന്നത് 75 റണ്‍സ് തന്നെയായിരുന്നു. ഇതോടെയാണ് മല്‍സരം ടൈ ആയത്. ഇഷാന്‍ കിഷന്‍ (10), റിഷഭ് പന്ത് (11), സൂര്യകുമാര്‍ യാദവ് (13), ശ്രേയസ് അയ്യര്‍ (0) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (30*) ദീപക് ഹൂഡയുമായിരുന്നു (9*) ക്രീസില്‍.

വീസിനായി ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്‌സും അര്‍ദ്ധ സെഞ്ച്വറി നേടി. കോണ്‍വേ 49 ബോളില്‍ 59 റണ്‍സും, ഫിലിപ്‌സ് 33 ബോളില്‍ 54 റണ്‍സും എടുത്തു. മറ്റാര്‍ക്കും കിവീസ് നിരയില്‍ വേണ്ടത്ര തിളങ്ങാനായില്ല. സ്കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് കൂട്ടി ചേര്‍ക്കുന്നതിനിടെയാണ് കിവീസിന്റെ അവസാന എട്ട് വിക്കറ്റുകള്‍ വീണത്.

ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി. സിറാജ് നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റുകള്‍ നേടിയത്. അര്‍ഷ്ദീപ് 4 ഓവറില്‍ 37 റണ്‍സ് വഴങ്ങി. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം