ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ഉച്ച ഭക്ഷണത്തിന് ശേഷം ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടമായി. ആദ്യ സെക്ഷന്‍ അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റിന് 197 റണ്‍സ് എന്ന നിലയിലായിരുന്ന കിവീസിന് എന്നാല്‍ ഉച്ചഭക്ഷണത്തിനുശേഷം തുടര്‍ച്ചായി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.
ടോം ലാഥത്തിന്റെ വിക്കറ്റാണ് കിവീസിന് ഒടുവില്‍ നഷ്ടമായത്. 282 പന്തുകളില്‍ നിന്ന് 95 റണ്‍സെടുത്ത താരത്തെ അക്ഷര്‍ പട്ടേല്‍ പുറത്താക്കി. അക്ഷറിന്റെ പന്തില്‍ കയറിയടിക്കാന്‍ ശ്രമിച്ച ലാഥത്തെ വിക്കറ്റ് കീപ്പര്‍ ഭരത് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി. ഹെന്റി നിക്കോള്‍സിന്റെയും (2) റോസ് ടെയ്ലറുടെയും (11) വിക്കറ്റുകള്‍ കിവീസിന് അതിവേഗത്തില്‍ നഷ്ടമായിരുന്നു.
108 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ് കിവീസ്. ടോം ബ്ലണ്ടിലും രചിന്‍ രവീന്ദ്രയുമാണ് ക്രീസില്‍ ഇന്ത്യയ്ക്കായി അക്ഷര്‍ പട്ടേല്‍ മൂന്നും അശ്വിന്‍ ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.