'അദ്ദേഹം മോശം ബോളുകള്‍ എറിഞ്ഞതായി എന്റെ ഓര്‍മയില്‍ ഇല്ല'; ഇന്ത്യന്‍ താരത്തെ പ്രശംസിച്ച ഗപ്റ്റില്‍

ടി20 ടീമിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ പ്രശംസിച്ച്് ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍. അശ്വിന്‍ കൗശലക്കാരനായ ബോളറാണെന്നും അദ്ദേഹം മോശം ബോളുകള്‍ എറിഞ്ഞതായി തന്റെ ഓര്‍മയില്‍ ഇ്‌ല്ലെന്നും ഗപ്റ്റില്‍ പറഞ്ഞു.

‘വളരെയധികം കൗശലക്കാരനായ ബൗളറാണ് അശ്വിന്‍. തന്റെ ലൈനിലും ലെങ്ത്തിലും അദ്ദേഹത്തിനു അപാര നിയന്ത്രണമുണ്ട്, മോശം ബോളുകള്‍ അശ്വിന്‍ എറിയാറുമില്ല. കരിയറില്‍ അശ്വിന്‍ മോശം ബോളുകള്‍ എറിഞ്ഞതായി എന്റെ ഓര്‍മയില്‍ ഇല്ല. നേരിടാന്‍ വളരെയധികം ബുദ്ധിമുട്ടുള്ള ബൗളറാണ് അദ്ദേഹം. റണ്‍സെടുക്കാന്‍ നമ്മള്‍ ശരിക്കും പാടുപെടും’ ഗപ്റ്റില്‍ പറഞ്ഞു.

ജയ്പൂരില്‍ ഇന്ത്യ ജയിച്ച ആദ്യ ടി20 മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു അശ്വിന്റേത്. നാലോവറില്‍ 23 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തി. ഒരേ ഓവറില്‍ മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്സ് എന്നിവരെ മടക്കി കിവീസ് കുതിപ്പിന് അശ്വിന്‍ കടിഞ്ഞാണിട്ടു. മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റില്‍ ബോള്‍ ചെയ്തതും അശ്വിനായിരുന്നു.

2017ന് ശേഷം 2021ലെ ഇന്ത്യയുടെ ടി20 ലോക കപ്പ് ടീമിലേക്കാണ് അശ്വിന്‍ മടങ്ങി എത്തിയത്. മടങ്ങി വരവിവില്‍ കളിച്ച നാല് കളിയില്‍ നിന്ന് അശ്വിന്‍ 8 വിക്കറ്റ് വീഴ്ത്തി. ഇക്കണോമി 5.375. ഈ നാല് കളിയിലും തന്റെ നാല് ഓവര്‍ ക്വാട്ട അശ്വിന്‍ പൂര്‍ത്തിയാക്കിയിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു