IND VS NZ: താൻ കുഴിച്ച കുഴിയിൽ താൻ തന്നെ; കാണികൾ സാക്ഷിയായത് കിവികളുടെ സംഹാരതാണ്ഡവത്തിന്

ഇപ്പോൾ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ന്യുസിലാൻഡിന്റെ പൂർണ അധിപത്യത്തിനാണ് ആരാധകർ സാക്ഷിയാകുന്നത്. കിവി ബോളർമാരുടെ മുൻപിൽ അടിയറവ് പറഞ്ഞ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ 156 റൺസിന്‌ ഓൾ ഔട്ട് ആയിരിക്കുകയാണ്. ഇതോടെ ന്യുസിലാൻഡ് 103 റൺസിന്‌ മുന്നിലാണ്. ന്യുസിലാൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ 7 വിക്കറ്റുകൾ നേടി ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യയുടെ പദ്ധതികളെ എല്ലാം തകിടം മറിച്ചത് അദ്ദേഹമായിരുന്നു.

ആദ്യ ദിനത്തിൽ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ 9 പന്തിൽ പൂജ്യനായി മടങ്ങിയിരുന്നു. രണ്ടാം ദിനത്തിൽ യശസ്‌വി ജയ്‌സ്വാൾ, ശുബ്മാന്‍ ഗിൽ സഖ്യം 49 റൺസിന്റെ പാർട്ട്ണർഷിപ് നേടിയെങ്കിലും ഫലം ഉണ്ടായില്ല. യശസ്‌വി ജയ്‌സ്വാൾ 60 പന്തിൽ 30 റൺസ് നേടി. ശുബ്മാന്‍ ഗിൽ 72 പന്തിൽ 30 നേടി സ്ഥിരതയാർന്ന ഇന്നിങ്‌സ് കളിക്കാൻ ശ്രമിച്ചു. നാലാമത് എത്തിയ വിരാട് കോഹ്ലി 9 പന്തുകളിൽ 1 റൺസ് മാത്രമാണ് നേടിയത്. റിഷബ് പന്ത് 19 പന്തിൽ 18 റൺസും, സർഫ്രാസ് ഖാൻ 24 പന്തിൽ 11 റൺസും രവിചന്ദ്രൻ അശ്വിൻ 5 പന്തിൽ 4 റൺസുമായി പുറത്തായി.

ടീമിന് വേണ്ടി ലീഡ് സ്കോർ ഉയർത്താൻ ഏറ്റവും കൂടുതൽ ശ്രമിച്ച താരമാണ് രവീന്ദ്ര ജഡേജ. 46 പന്തിൽ 38 റൺസുമായി മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. കൂടാതെ വാഷിംഗ്‌ടൺ സുന്ദർ 21 പന്തിൽ 18 റൺസ് നേടി പുറത്താകാതെ നിന്നു. ടീമിന് വേണ്ടി റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം വന്ന ജസ്പ്രീത് ബുമ്ര 3 പന്തിൽ പൂജ്യത്തിനു പുറത്തായി.

Latest Stories

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി