അയ്യേ നാണക്കേട്..., തോറ്റ് തോറ്റ് തൊപ്പിയിട്ട് ഇന്ത്യ, ഓസ്ട്രേലിയയിലേക്ക് പോകാതിരുന്നാല്‍ നന്ന്

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 25 റണ്‍സ് തോല്‍വി. 147 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം 121 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ പരമ്പര 3-0 ന് കിവീസ് തൂത്തുവാരി.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പനേരമെങ്കിലും പിടിച്ചുനിന്നത്. 57 പന്തുകള്‍ നേരിട്ട താരം 64 റണ്‍സെടുത്തു പുറത്തായി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11, യശസ്വി ജയ്‌സ്വാള്‍ അഞ്ച്, ശുഭ്മന്‍ ഗില്‍ ഒന്ന്, വിരാട് കോഹ്‌ലി ഒന്ന്, സര്‍ഫറാസ് ഖാന്‍ ഒന്ന്, ജഡേജ ആറ്, ആര്‍ അശ്വിന്‍ എട്ട്, വാഷിംഗ്ടണ്‍ സുന്ദര്‍ 12 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

കിവീസിനായി അജാസ് പട്ടേല്‍ ആറ് വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ ഫിലിക്‌സ് മൂന്നും മാറ്റ് ഹെന്റി ഒരു വിക്കറ്റും വീഴ്ത്തി.

ഈ പരമ്പര തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യത തുലാസിലാക്കി. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയാണ് ഇനി ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ഈ കളിയും വെച്ച് ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പോകാതിരിക്കുന്നതാകും നല്ലതെന്നാണ് ആരാധകര്‍ പറയുന്നത്.

Read more