IND VS NZ: വാങ്കഡെയില്‍ ഇന്ത്യയ്ക്ക് തെല്ലാശ്വാസം, കിവീസിനെതിരെ കുഞ്ഞന്‍ ലീഡ്

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്ക്ക് 28 റണ്‍സ് ലീഡ്. കിവീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 235 റണ്‍സിനെ പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിനം ആദ്യ ഇന്നിംഗ്‌സില്‍ 263 റണ്‍സിന് പുറത്തായി. ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ശുഭ്മാന്‍ ഗില്ലും 106 പന്തില്‍ 90, ഋഷഭ് പന്തും 59 പന്തില്‍ 60 ഇന്ത്യയ്ക്കായി അര്‍ദ്ധ സെഞ്ചറി നേടി. വാഷിംഗ്ടണ്‍ സുന്ദര്‍ 35 ബോളില്‍ 37, യശസ്വി ജയ്‌സ്വാള്‍ 52 പന്തില്‍ 30, രോഹിത് ശര്‍മ 18 പന്തില്‍ 18, വിരാട് കോഹ്‌ലി 6 പന്തില് നാല്, രവീന്ദ്ര ജഡേജ 25 പന്തില്‍ 14, സര്‍ഫറാസ് ഖാന്‍ പൂജ്യം, അശ്വിന്‍ 13 ബോളില്‍ ആറ് എന്നിങ്ങനെയാണു മറ്റുള്ളവരുടെ പ്രകടനം.

കിവീസിനായി അജാസ് പട്ടേല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. മാറ്റ് ഹെന്റി, ഗ്ലെന്‍ റഫിലിക്‌സ്, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 19 ഓവറില്‍ നാലിന് 86 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. വിക്കറ്റുപോകാതെ പിടിച്ചുനില്‍ക്കാന്‍ നേരത്തേയിറക്കിയ മുഹമ്മദ് സിറാജ് ആദ്യ പന്തില്‍ പുറത്തായതും, വിരാട് കോഹ്ലി നാലു റണ്‍സ് മാത്രമെടുത്തു മടങ്ങിയതും ഇന്ത്യയെ ഞെട്ടിച്ചിരുന്നു.

Latest Stories

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി

ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ

മേശവലിപ്പില്‍ സ്വന്തം മരണവാര്‍ത്ത, മമ്മൂട്ടിയുടെ ഭാവങ്ങളിലൂടെ കടന്നുപോയത് എംടിയുടെ ജീവിതം; മരണം മലയാളത്തിന് തിരികെ നല്‍കിയ എഴുത്തുകാരന്‍; മദ്യപാനത്തിന്റെ നാളുകള്‍

മെൽബണിൽ സ്പിൻ മാന്ത്രികന് ആദരവ്; ബോക്സിംഗ് ഡേയിൽ കാണികളെ വിസ്മയിപ്പിച്ച ഹൃദയസ്പർശിയായ നിമിഷം