IND vs SA: മൂന്നാം ഏകദിനം ഇന്ന്, ജയിക്കുന്നവര്‍ക്ക് പരമ്പര, സഞ്ജുവിന് പുതിയ റോള്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 മുതലാണ് മത്സരം. പരമ്പരയിലെ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇരു ടീമുകളും സമനില പാലിക്കുന്നതിനാല്‍ ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. കഴിഞ്ഞ കളില്‍ നിരാശപ്പെടുത്തിയ തിലക് വര്‍മ്മയ്ക്ക് പകരം ഇന്ന് രജത് പടിദാര്‍ കളിച്ചേക്കും.

സഞ്ജു സാംസണിന്റെ കാര്യത്തിലും ഒരു മാറ്റത്തിന് സാധ്യതയുണ്ട്. മലയാളി താരത്തിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കിയേക്കാം. ഇത് കേരള ബാറ്ററിന് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ വ്യക്തമായ ഒരു അവസരമാകും. ആദ്യ മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റിന് വിജയിച്ചപ്പോള്‍ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. രണ്ടാം ഗെയിമില്‍ വലിയ സ്‌കോര്‍ നേടുന്നതില്‍ താരം പരാജയപ്പെട്ടു.

1 മുതല്‍ 7 വരെയുള്ള ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ പ്രാപ്തനായ സഞ്ജു ടീമിലെ ഏറ്റവും ബഹുമുഖ ബാറ്റര്‍മാരില്‍ ഒരാളാണ്. അതിനാല്‍ തന്നെ മൂന്നാം നമ്പരില്‍ ബാറ്റ് ചെയ്യുന്നത് സാംസണിന് പ്രശ്‌നമല്ല. ഒപ്പം ഇത് വലിയൊരു അവസരവുമാകും. അടുത്തതായി ബാറ്റ് ചെയ്യാന്‍ വരുന്ന കെഎല്‍ രാഹുലിന്റെ കൂട്ടുകെട്ടും അദ്ദേഹത്തിന് ലഭിക്കും.

ഇന്ത്യ സാധ്യത ഇലവന്‍: ഋതുരാജ് ഗെയ്ക്‌വാദ്, സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍/ രജത് പടിദാര്‍/തിലക് വര്‍മ, കെഎല്‍ രാഹുല്‍, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ