ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ടില്‍ തുടക്കം. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ ബോളിംഗ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ലെന്ന ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത് ശര്‍മയും സംഘവുമിറങ്ങുക.
സൂപ്പര്‍ സ്പോര്‍ട്ടിലെ പിച്ച് പരമ്പരാഗതമായി പേസ് ബോളിംഗിനെ തുണയ്ക്കുന്നതാണ്. അതുകൊണ്ടു തന്നെ നാലു പേസര്‍മാരും ഒരു സ്പിന്നറുമടങ്ങുന്ന ടീം കോമ്പിനേഷനുമായാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യന്‍ നിരയില്‍ രവീന്ദ്ര ജഡേജ കളിക്കുന്നില്ല. പകരം ആര്‍. അശ്വിന്‍ ടീമിലിടം പിടിച്ചു.
ഇന്ത്യന്‍ നിരയില്‍ പ്രസിദ്ധ് കൃഷ്ണ അരങ്ങേറ്റം കുറിക്കും. പരിക്കു കാരണം പരിചയസമ്പന്നനായ പേസര്‍ മുഹമ്മദ് ഷമിയുടെ സേവനം ഈ പരമ്പരയില്‍ ലഭ്യമല്ല. ഷമിയ്ക്ക് പകരക്കാരനായാണ് പ്രസിദ്ധ് ടീമിലേക്ക് എത്തിയിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്‍: ഡീന്‍ എല്‍ഗര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ടെംബ ബാവുമ, കീഗന്‍ പീറ്റേഴ്സണ്‍, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ല്‍ വെറെയ്നെ (ഡബ്ല്യു), മാര്‍ക്കോ ജാന്‍സന്‍, ജെറാള്‍ഡ് കോറ്റ്സി, കാഗിസോ റബാഡ, നാന്ദ്രെ ബര്‍ഗര്‍.
ഇന്ത്യ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (സി), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (w), രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.