ഈ 23 വിക്കറ്റ് വീണിരുന്നത് ഇന്ത്യയിലെ ഒരു സ്പിന്‍ വിക്കറ്റില്‍ ആയിരുന്നെങ്കിലോ, എങ്കിലാ നിലവിളി ലോകം മുഴുവന്‍ മുഴങ്ങുമായിരുന്നു

ഒരു വിദേശ പിച്ചില്‍ അവരേ ആദ്യ ദിവസം ചായയ്ക്ക് മുമ്പ് കേവലം55 റണ്‍സിന് ഓളൗട്ട് ആക്കുന്നു തുടര്‍ന്ന് മികച്ച തുടക്കം ലഭിച്ച ശേഷമാണ് ഇത്തരത്തില്‍ ഭാവനാശൂന്യമായ ഔട്ടുകള്‍ പിറന്നത്
ലജ്ജാകരമായ അവസ്ഥ എന്നു പറയേണ്ടി വരും. 153 / 4 അവിടെ നിന്നും ഒരു റണ്‍സ് ചേര്‍ക്കാതെ ഓളൗട്ട് ആവേശത്തിന്റെ എവറസ്റ്റില്‍ നിന്നും കീഴോട്ടുള്ള ഈ പതനം എന്തൊരു വിരോധാഭാസം

അവരുടെ ഇന്നിഗ്‌സില്‍ അവര്‍ എങ്ങനെ കളിച്ചു എന്നതല്ല കാര്യം സമ്പൂര്‍ണ മേല്‍ക്കൈ നേടിയ നമ്മുള്‍ ഒരു 50 റണ്‍സ് കൂടി ചേര്‍ത്തിരുന്നെങ്കില്‍ മേടിച്ചു കക്ഷത്തില്‍ വെച്ചിരുന്ന ഇന്നിഗ്‌സ് തോല്‍വി അതേ നാണയത്തില്‍ തിരിച്ചു നല്‍കാമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ എല്ലാ ബോളിലും ബാറ്റ് വെക്കണമെന്ന് നമ്മുടെ കളിക്കാര്‍ക്ക് തോന്നുന്നു വെന്നത്എന്തിനെന്നു മനസ്സിലാകുന്നില്ല ബോള്‍ ലീവ് ചെയ്യുന്നത് ഇത്തരം പിച്ചില്‍ അനിവാര്യമാണെന്നത് ഇവര്‍ക്ക് എന്തുകൊണ്ട് മനസിസാക്കുന്നില്ല .

ഒരു മികച്ച തുടക്കത്തിനു ശേഷമാണെന്നതാണ് ഇത്രയും പറയാന്‍ കാരണം .ക്ഷമാപൂര്‍വ്വം ക്രീസില്‍ നിലയുറപ്പിച്ചുനിന്നാല്‍ 250 റണ്‍സ് നിസാരമായി എടുക്കാമായിരുന്നു. ഇപ്പോഴും ഒരു ഡൗട്ട് ബിസിസിഐ സെക്രട്ടറി ജെയ്ഷായുടെ ബ്രദര്‍ ഇ ലോ ആണോ ഈ…പ്രസീദ് കൃഷ്ണ. ബൗളിംഗ് വശമില്ല, ബാറ്റിംഗ് അറിയില്ല, ഫീല്‍ഡിങ് തീരെ അറിയില്ല, എങ്കിലും രണ്ടാം ടെസ്റ്റിലും സ്ഥാനം പിടിച്ചു.

എറിഞ്ഞ പുതുമുഖം മുകേഷ് കുമാര്‍ പോലും വിക്കറ്റ് വീഴ്ത്തിയ പിച്ചില്‍ നേരെചൊവ്വേ ഒരു ബോള്‍ എറിയാന്‍ പോലും ആവതില്ല ആ പാവത്തിന്. തുമ്പായേക്കൊണ്ട് കല്ലെടുപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ. രണ്ടാം ഇന്നിഗ്‌സില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പ്രസീദിനേ ബോളെറിയാന്‍ വിളിക്കാതിരുന്നത് സൗത്താഫ്രിക്കയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും
പ്രസീദ് കൃഷ്ണയ്ക്കും ആശ്വാസകരമായിരുന്നു. രണ്ടു ദിവസം കൊണ്ട് ഈ ടെസ്റ്റ് ക്രിക്കറ്റിന് റിസള്‍ട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം..

ഇന്ത്യയിലെ ഒരു സ്പിന്‍ വിക്കറ്റില്‍ ആദ്യ ദിവസം 23 വിക്കറ്റ് വീണിരുന്നെങ്കില്‍ എന്തായിരിക്കും
ചര്‍ച്ച. ചതിക്കുഴിക്കുഴികുത്തി എന്ന നില വിളി ലോകം മുഴുവന്‍ മുഴങ്ങുമായിരുന്നു. ഇതിപ്പോള്‍ പേസ് വിക്കറ്റ് ആയതിനാല്‍ കുഴപ്പമില്ല, എന്തൊരു വിരോധാഭാസം..

എഴുത്ത്: മുരളി മേലേട്ട്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം

BGT 2024: അവസാന മത്സരത്തിൽ ഞാൻ തിളങ്ങാൻ കാരണം ആ മൂന്ന് താരങ്ങളുടെ ഉപദ്ദേശം, അഹങ്കരിക്കരുതെന്നാണ് അവൻ പറഞ്ഞത്: ആകാശ് ദീപ്

കേരളത്തിന് നിരവധി വൈദ്യുതി ആവശ്യങ്ങള്‍; ജലവൈദ്യുത പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന് മന്ത്രി; വാണിജ്യ നഷ്ടം കുറച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍