IND vs SA: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നേടണമെങ്കില്‍ അവന്‍ വിചാരിക്കണം; വിലയിരുത്തലുമായി കാലിസ്

ഐസിസി ലോകകപ്പ് 2023 ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റതിന്റെ നിരാശയ്ക്ക് ശേഷം, ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ കന്നി ടെസ്റ്റ് പരമ്പര വിജയത്തിലേക്ക് ഉറ്റുനോക്കുകയാണ് ടീം ഇന്ത്യ. പ്രോട്ടീസിനെതിരെ ഏകദിന, ടി20, ടെസ്റ്റു് പരമ്പരകളാണ് ഇന്ത്യ കളിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. എന്നാല്‍ ഇന്ത്യയ്ക്ക് ആ ലക്ഷ്യം എത്തിപ്പിടിക്കണമെങ്കില്‍ വിരാട് കോഹ് ലി വിചാരിക്കണമെന്ന വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്.

ദക്ഷിണാഫ്രിക്കയിലേത് ബാറ്ററെന്ന നിലയില്‍ വലിയൊരു പരമ്പരയായി മാറ്റാന്‍ വിരാട് കോഹ്‌ലി ആഗ്രഹിക്കുമെന്ന കാര്യം എനിക്കുറപ്പാണ്. അദ്ദേഹം ഇപ്പോള്‍ മികച്ച ഫോമിലുമാണ്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ വിരാട് പ്രധാന റോള്‍ വഹിക്കുമെന്നു ഞാന്‍ കരുതുന്നു. ഇന്ത്യക്കു ഇവിടെ ടെസ്റ്റ് പരമ്പര ജയിക്കണമെങ്കില്‍ അദ്ദേഹത്തിനു ഇതു നല്ലൊരു പരമ്പര ആയിരിക്കേണ്ടതുണ്ട്.

വിരാട് കോഹ്‌ലി വലിയ പ്ലെയറാണ്. എവിടെ കളിച്ചാലും അക്കാര്യത്തില്‍ വ്യത്യാസവുമില്ല. ദക്ഷിണാഫ്രിക്കയില്‍ കുറച്ചു മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹം നന്നായി പെര്‍ഫോം ചെയ്തിട്ടുമുണ്ട്. ഇവിടെ നേരത്തേ കളിച്ചതിന്റെ അനുഭവത്തിലൂടെ ലഭിച്ച അറിവ് വിരാട് ടീമിലെ മറ്റു താരങ്ങളുമായി പങ്കുവയ്ക്കും.

പ്രത്യേകിച്ചും യുവതാരങ്ങള്‍ക്കു ഇതു ഏറെ സഹായം ചെയ്യും. ഇവിടുത്തെ സാഹചര്യങ്ങളെ എങ്ങനെ നന്നായി കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് അവര്‍ക്കു വിരാട് ഐഡിയകളും ഉപദേശിക്കും. കൂടാതെ ഇവിടുത്തെ പിച്ചുകളില്‍ നിന്നും എന്തൊക്കെ പ്രതീക്ഷിക്കാമെന്നതിനെക്കുറിച്ചും അദ്ദേഹം അവരെ ബോധ്യപ്പെടുത്തും- കാലിസ് നിരീക്ഷിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം